ചലച്ചിത്ര നിര്‍മ്മാതാവും വ്യവസായിയുമായ ഗോകുലം ഗോപാലന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്

ലോകത്താദ്യമായി ഗോത്രഭാഷയില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രമായ നേതാജിയിലെ കഥാപാത്രത്തിന് ഗോകുലം ഗോപാലന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അംഗീകാരം ലഭിച്ചു.
ഇന്ത്യന്‍ സ്വാന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ജീവിതത്തെ ആധാരമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെയാണ് ഗോകുലം ഗോപാലന്‍ അവതരിപ്പിച്ചത്.
ചലച്ചിത്ര നിര്‍മ്മാതാവ് എന്ന നിലയിലും പ്രമുഖ വ്യവസായി എന്ന നിലയിലും കര്‍മ്മമണ്ഡലത്തില്‍ അന്‍പത് വര്‍ഷം പിന്നിടുമ്പോളാണ് നേതാജിയിലെ അഭിനയത്തിന് ഈ അംഗീകാരം ലഭിക്കുന്നത്. ഗോകുലം ഗോപാലനൊപ്പം സംവിധായകന്‍ വിജീഷ് മണി, നിര്‍മ്മാതാവ് ജോണി കുരുവിള എന്നിവരും ഗിന്നസ് പുരസ്‌കാരം പങ്കിട്ടു.
അട്ടപ്പാടി മേഖലയിലെ ആദിവാസി സമൂഹത്തിന്റെ ഉരുള ഭാഷയിലാണ് ചിത്രം നിര്‍മ്മിച്ചിട്ടുള്ളത്. ജോണി ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ബാനറില്‍ ജോണി കുരുവിളയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിജീഷ് മണി ചിത്രത്തിന്റെ കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here