Advertisement

ഒന്നു മുതൽ പ്ലസ് ടു വരെ ഇനി ഒറ്റ ഡയറക്ടറേറ്റിന് കീഴിൽ; സർക്കാർ ഉത്തരവിറക്കി

June 1, 2019
Google News 1 minute Read

ഒന്നു മുതൽ പ്ലസ് ടു വരെ ഒറ്റ ഡയറക്റ്ററേറ്റിന് കീഴിലാക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി. പ്രതിപക്ഷ അധ്യാപക സംഘടനകളുടെ പ്രതിഷേധത്തിനിടെയാണ് സർക്കാർ ഉത്തരവിറക്കിയത്. ഒന്ന് മുതൽ 12 വരെയുള്ള സ്‌കൂൾ വിദ്യാഭ്യാസം ഇനി ഒറ്റ ഡയറക്ടറേറ്റിന് കീഴിലാകും. ഡയറക്ടർ ഓഫ് ജനറൽ എജ്യൂക്കേഷനാണ് ഇനി മുതൽ പൊതുപരീക്ഷാ നടത്തിപ്പിന്റെ ചുമതല.

പ്രതിപക്ഷ അധ്യാപക സർവീസ് സംഘടനകൾ ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുന്നതിനെതിരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകാനിരിക്കെയാണ് സർക്കാർ റിപ്പോർട്ട് അംഗീകരിച്ചു ഉത്തരവിറക്കിയത്. ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസുവരെ ഇനി മുതൽ ഡയറക്ടറേറ്റ് ഓഫ് ജനറൽ എഡ്യൂക്കേഷനെന്ന ഒറ്റ കുടക്കീഴിലാക്കും. ഡയറക്ടർ ഓഫ് ജനറൽ എജ്യൂക്കേഷനാണ് ഇനി മുതൽ പൊതു പരീക്ഷാ നടത്തിപ്പിന്റെ ചുമതല. പുതിയ ഡയറക്ടർക്കായിരിക്കും ഹൈസ്‌ക്കൂൾഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ ബോർഡുകളുടെ ചുമതല. ജീവൻ ബാബുവിനെ ഡയറക്റ്ററായി നിയമിക്കുമെന്നാണ് സൂചന.

Read more: ഒന്നു മുതൽ പ്ലസ് ടു വരെ ഇനി ഒറ്റ ഡയറക്ടറേറ്റിന് കീഴിൽ; പ്രതിപക്ഷ അധ്യാപകർ സമരത്തിന്

ഹൈസ്‌ക്കൂളും ഹയർസെക്കണ്ടറിയും ഉള്ള സ്‌കൂളിലെ സ്ഥാപന മേധാവി പ്രിൻസിപ്പലും, വൈസ് പ്രിൻസിപ്പൽ ഹെഡ്മാസ്റ്ററുമായിരിക്കും. ഡയറക്ടേറ്റുകളുടെ ലയനം നടപ്പാക്കുമെങ്കിലും എൽ പി, യു പി, ഹൈസ്‌ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങൾക്ക് മാറ്റമുണ്ടാകില്ല. എഇഒ, ഡിഇഒ ഓഫീസുകൾ നിർത്തലാക്കില്ല. എന്നാൽ ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുന്നതിനെതിരെ നിയമസഭാ മാർച്ച് അടക്കം നടത്താനാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ തീരുമാനം. പ്രവേശനോത്സവമടക്കം വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കുന്ന പരിപാടികൾ ബഹിഷ്‌കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രതിപക്ഷ അധ്യാപക സംഘടനകളുടെ സമര പരിപാടികൾക്ക് യുഡിഎഫ് പൂർണ പിന്തുണ നൽകി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here