ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് ശബരിമല കാരണമായതായി സിപിഎം സംസ്ഥാന സമിതിയുടെ വിലയിരുത്തല്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് ശബരിമല കാരണമായതായി സിപിഎം സംസ്ഥാന സമിതിയില്‍ വിലയിരുത്തല്‍. ശബരിമല വിധി നടപ്പിലാക്കുന്നതിലുണ്ടായ ജാഗ്രതക്കുറവും വിഷയത്തില്‍ പ്രചാരണ വേളയില്‍ മൗനം പാലിച്ചതും തിരിച്ചടി ആയെന്ന വിലയിരുത്തലാണ് പാര്‍ട്ടി. അതേസമയം, ശബരിമല തിരിച്ചടി ആയെന്ന് പ്രത്യക്ഷത്തില്‍ ഏറ്റുപറയാന്‍ സിപിഎം തയ്യാറുമല്ല.
ശബരിമല വിധി നടപ്പിലാക്കുന്നതില്‍ ജാഗ്രതക്കുറവുണ്ടായെന്നും പാര്‍ട്ടി നിലപാട് ജനങ്ങളോട് വിശദീകരിക്കുന്നതില്‍ പരാജയപ്പെട്ടെന്നുമുള്ള വിലയിരുത്തലാണ് സിപിഎം സംസ്ഥാന സമിതിയിക്ക്. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങളില്‍ ശബരിമലയെപ്പറ്റി മൗനം പാലിച്ചത് തിരിച്ചടിയായെന്നും ബിജെപി ഇത് മുതലെടുത്തുവെന്നും സമിതിയില്‍ അഭിപ്രായമുയര്‍ന്നു. പാര്‍ട്ടി അനുഭാവികളായ വിശ്വാസികളുടെ വോട്ടുകള്‍ ചോരുന്നതിന് ഇത് കാരണമായി എന്നും നേതൃയോഗം വിലയിരുത്തി.
എന്നാല്‍, വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണത്തിന്റെ കുന്തമുന നീളാതിരിക്കാനും ചര്‍ച്ചകളില്‍ പങ്കെടുത്ത നേതാക്കള്‍ ശ്രദ്ധ ചെലുത്തി. ശബരിമല തിരിച്ചടിയായെന്ന് സ്വയം വിമര്‍ശന രൂപേണ പാര്‍ട്ടി അംഗീകരിക്കുമ്പോഴും, പക്ഷെ പരസ്യമായി ഈ നിലപാട് പറയാന്‍ പാര്‍ട്ടിക്ക് സാങ്കേതികമായി തടസ്സങ്ങളുണ്ട്. അങ്ങനെ വന്നാല്‍ നവോഥാന സംരക്ഷണത്തെയും വനിതാ മതിലിനെയും ഉള്‍പ്പെടെ തള്ളിപ്പറയേണ്ടി വരും. അതുകൊണ്ട് തന്നെ ശബരിമലയില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാട് ശരിയായിരുന്നുവെന്നും അതില്‍ നിന്ന് പിന്നോട്ട് പോകണ്ടെന്നുമുള്ള തീരുമാനത്തിലാണ് സിപിഎം. അതേസമയം, പാര്‍ട്ടിയില്‍ നിന്ന് അകന്ന വിശ്വാസിസമൂഹത്തെ കൂടെ നിര്‍ത്തുന്നതിനുള്ള ഇടപെടലുകള്‍ ശക്തമാക്കാനുള്ള ശ്രമങ്ങളും സജീവമാക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here