താപനില ഉയരുന്നു; ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

താപനില ഉയർന്ന സാഹചര്യത്തിൽ ഡൽഹി യിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 46.8 ഡിഗ്രിയാണ് നിലവിൽ പ്രദേശത്തെ താപനില.
സാധാരണഗതിയിൽ താപനില 45 ഡിഗ്രി തൊടുമ്പോഴാണ് ഉഷ്ണതരംഗം പ്രഖ്യാപിക്കുന്നത്. താപനില 47 ഡിഗ്രിയാകുമ്പോഴാണ് അതിതീവ്ര ഉഷ്ണതരംഗം എന്ന് പറയുന്നത്. എന്നാൽ ഡൽഹി പോലുള്ള ചെറിയ പ്രദേശങ്ങളിൽ താപനില 45 ഡിഗ്രിയാകുമ്പോൾ തന്നെ ഉഷ്ണ തരംഗം പ്രഖ്യാപിക്കും.
Read Also : സ്‌കൂൾ സിലബസിൽ അംബേദ്ക്കറെക്കുറിച്ചുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്താൻ ഒരുങ്ങി ഡൽഹി സർക്കാർ
കലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രകാരം ചൊവ്വാഴ്ച്ചവരെ ഇത് നീണ്ടുനിൽക്കും.
ജൂൺ പകുതിയാകുന്നതുവരെ വടക്കേ ഇന്ത്യയിൽ കാലവർഷം എത്തില്ലെന്നും കേന്ദ്രം അറിയിച്ചു.
ചൂട് ഏറ്റവും അനുഭവപ്പെടുന്ന ഉച്ച സമയങ്ങളിൽ കഴിവതും വീടിനോ ാേഫീസിനോ പുറത്തിറങ്ങരുതെന്നും പൊതുജനങ്ങളോട് നിർദ്ദേശമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here