കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം; സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടർന്നേക്കുമെന്ന് സൂചന

കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം അൽപസമയത്തിനകം. ഇന്നത്തെ യോഗത്തിൽ ലോക്‌സഭാ കക്ഷി നേതാവിനെ തിരഞ്ഞെടുത്തേക്കില്ല. എന്നാൽ കോൺഗ്രസ് പാർലമെൻററി പാർട്ടി അധ്യക്ഷനെയും പാർലമെൻററി പാർട്ടി സെക്രട്ടറിമാരേയും ഇന്ന് തിരഞ്ഞെടുക്കും. സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടർന്നേക്കും. രാഹുൽ ഗാന്ധി യോഗത്തിൽ പങ്കെടുത്തേക്കില്ല.

10.30നു പാർലമെന്റ് ലൈബ്രറി ഹാളിലാണ് യോഗം. ലോക്‌സഭാ കക്ഷി നേതാവും കോൺഗ്രസ് അധ്യക്ഷനും രാഹുൽ ഗാന്ധി തന്നെയാകണമെന്നാണ് പ്രവർത്തകരുടെ വികാരമെന്ന് കെ.മുരളീധരൻ പ്രതികരിച്ചു. പ്രതിപക്ഷ നേതൃസ്ഥാനത്തിനായി സ്വതന്ത്ര എംപിമാരെ സമീപിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ഹൈക്കമാൻഡ് ഉചിതമായ തീരുമാനമെടുക്കുമെന്നും മുരളീധരൻ പറഞ്ഞു.

പ്രതിപക്ഷ നേതൃസ്ഥാനത്തിനായി ശ്രമം തുടരും. ഇതിനായി സ്വതന്ത്ര എംപിമാരെ സമീപിക്കും. പാർട്ടി അധ്യക്ഷ സ്ഥാനത്ത് രൂഹുൽ തുടരണമെന്ന് തന്നെയാണ് നിയുക്ത എംപിമാരും അഭിപ്രായപ്പെടുന്നത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top