ഉത്സവത്തിനു വേണ്ടി കൊന്നു തള്ളിയത് 800 തിമിംഗലങ്ങളെ; ചെങ്കടലായി ഫറോ ദ്വീപ് തീരം

ഡെന്മാർക്കിലെ ഫറോ ദ്വീപിൽ ഉത്സവം നടത്തുന്നതിൻ്റെ ഭാഗമായി കൊന്നു തള്ളിയത് 800ഓളം തിമിംഗലങ്ങളെ. ഡെന്‍മാര്‍ക്കില്‍ എല്ലാവര്‍ഷവും നടത്തുന്ന ഗ്രിന്‍ഡാഡ്രാപ് ഉല്‍സവത്തിന്റെ ഭാഗമായാണ് ഇത്രയധികം തിമിംഗലങ്ങളെ കൊന്നത്. തിമിംഗല രക്തം കൊണ്ട് ദ്വീപ് ചുവന്ന ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്.
ഏകദേശം ഒരു മണിക്കൂർ കൊണ്ടായിരുന്നു ഇത്രയധികം തിമിംഗല വേട്ട നടന്നത്. തിമിംഗലങ്ങളെ കൊല്ലുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തിമിംഗലങ്ങളെ പിടികൂടിയ ശേഷം അവയുടെ കഴുത്ത് മുറിച്ച് കരയിലേക്ക് തള്ളുകയും രക്തം കടലിലേക്ക് തന്നെ ഒഴുക്കുകയും ചെയ്യുകയാണ് പതിവ്. ഇങ്ങനെ പിടികൂടുന്നവയുടെ ഇറച്ചിയാണ് ഫറോ ദ്വീപ് നിവാസികളുടെ മുഖ്യഭക്ഷണം.
അതേ സമയം, ഇത് ഡാനിഷ് സർക്കാരിൻ്റെ അനുവാദത്തോടെയാണ് നടക്കുന്നത്. ഫറോ നിവാസികളുടെ ഈ ക്രൂരകൃത്യം അവസാനിപ്പിക്കണമെന്ന് നിരവധി പരാതികൾ സർക്കാരിനു ലഭിച്ചിട്ടുണ്ടെങ്കിലും ഇടപെടാൻ ഡാനിഷ് സർക്കാർ തയ്യാറായിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here