Advertisement

മാഹിയില്‍ നിന്നുള്ള അനധികൃത മദ്യക്കടത്ത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍; ട്വന്റിഫോര്‍ ഇംപാക്ട്

June 2, 2019
0 minutes Read

മാഹിയില്‍ നിന്നുള്ള അനധികൃത മദ്യക്കടത്ത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. ചെക്ക് പോസ്റ്റ് കാര്യക്ഷമമാക്കും. സ്‌പെഷ്യല്‍ സ്‌കോഡ് പരിസോധനയുമുണ്ടാകും. മാഹിയിലെ ചട്ടലംഘനം കേരളത്തില്‍ പ്രശ്‌നമുണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നടപടി ആവശ്യപ്പെട്ട് പോണ്ടിച്ചേരി സര്‍ക്കാറിന് കത്തയയ്ക്കും.

ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനും കേരള സര്‍ക്കാര്‍ കത്തയ്ക്കും. അഴിയൂര്‍ ചെക്ക് പോസ്റ്റില്‍ ജീപ്പ് അനുവദിക്കാന്‍ നടപടി ആയതായും മന്ത്രി ട്വന്റി ഫോറിനോട് പറഞ്ഞു.

മാഹിയിലെ മദ്യമാഫിയയുടെ പ്രവര്‍ത്തനങ്ങളും ചട്ടലംഘനങ്ങളും ട്വന്റിഫോറിന്റെ അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ശക്തമായ നടപടിയ്ക്ക് മുതിര്‍ന്നിരിക്കുകയാണ് കേരളത്തിന്റെ എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍.

പ്രധാനമായും ഇത്തരം നടപടികളെ നിയന്ത്രിക്കുന്നത് എന്‍ഡിപിഎസ് ആക്ടാണ്. എന്‍ഡിപിഎസ് ആക്ടില്‍ ഭേദഗതി വരുത്തണമെന്നാവശ്യപ്പൈട്ട് കേരളം മുന്‍പും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല സംസ്ഥാന ഗവണ്‍മെന്റ് ലഹരി വര്‍ജനത്തില്‍ വലിയ പരിഗണനയാണ് നല്‍കുന്നത്. ഇതിന്റെ ഭാഗമാണ് വിമുക്തി എന്ന പ്രസ്ഥാനം.

മാത്രമല്ല ബില്ലു നല്‍കാതെ നിലവാരം കുറഞ്ഞ മദ്യം ഒഴുക്കുന്നത് പ്രാദേശിക തലത്തിലും വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയാണ്. ഈ വര്‍ഷം മാഹി മേഖലയിലെ തെരുവുകളില്‍ എട്ടു പേര്‍ മരിച്ചു വീണ്തായാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top