Advertisement

ഗുരുവായൂരിന് പുറമേ തിരുപ്പതിയും; ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളിൽ ദർശനത്തിന് പ്രധാനമന്ത്രിയെത്തുന്നു

June 2, 2019
Google News 0 minutes Read
NARENDRA MODI

തെരഞ്ഞെടുപ്പ് വിജയത്തിന്   പിന്നാലെ ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തുന്നു.ഈ മാസം എട്ടിന് ഗുരുവായൂരിൽ മോദി ദർശനത്തിനെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ആന്ധ്രാ പ്രദേശിലെ തിരുപ്പതി ബാലാജി ക്ഷേത്രത്തിലും മോദി ദർശനത്തിനെത്തുമെന്നാണ് പുതിയ വിവരം. ഇതു സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പ് തിരുപ്പതി ദേവസ്വത്തിന് ലഭിച്ചു.

ഗുരുവായൂരിൽ ദർശനം നടത്തിയ ശേഷം ജൂൺ ഒമ്പതിനാണ് പ്രധാനമന്ത്രി തിരുപ്പതിയിലെത്തുക. വൈകീട്ട് 4 മണിയോടെ റേനി ഗുണ്ട വിമാനത്താവളത്തിലെത്തുന്ന മോദി തുടർന്ന് റോഡ് മാർഗം ക്ഷേത്രത്തിലേക്കെത്തും. കേന്ദ്രമന്ത്രി പീയുഷ് ഗോയലും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകുമെന്നാണ് സൂചന. പ്രധാനമന്ത്രിയായതിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിൽ ദർശനത്തിനെത്തുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2008 ജനുവരിയിൽ മോദി ഗുരുവായൂരിലെത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here