Advertisement

സിറോ മലബാര്‍സഭാ വ്യാജരേഖ കേസ്; ഫാദര്‍ ആന്റണി പൂതവേലി അന്വേഷണ സംഘത്തിന് മൊഴി നല്‍കി

June 2, 2019
1 minute Read

സിറോ മലബാര്‍സഭാ വ്യാജരേഖാക്കേസില്‍ മുന്‍ വൈദിക സമിതിയംഗവും മറ്റൂര്‍ പള്ളി വികാരിയുമായ ആന്റണി പൂതവേലി അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ആലുവ ഡിവൈഎസ്പി ഓഫീസിസെത്തിയാണ് വൈദികന്‍ മൊഴി നല്‍കിയത്. വ്യാജരേഖയുണ്ടാക്കാന്‍ വൈദികര്‍10 ലക്ഷം രൂപ ചിലവഴിച്ചുവെന്ന് ഫാ. ആന്റണി പൂതവേലി നേരത്തെ ആരോപിച്ചിരുന്നു.

നാലരയോടെയാണ് ഫാ. ആന്റണി പൂതവേലി ആലുവ ഡിവൈഎസ്പി ഓഫീസില്‍ ഹാജരായത്. അന്വേഷണ സംഘം വൈദികനോട് ഹാജരാവാന്‍ നിര്‍ദേശിച്ചിരുന്നു. ഒരു മണിക്കൂര്‍ സമയം വൈദികന്‍ മൊഴി നല്‍കി. വ്യാജരേഖാ ചമച്ചതില്‍ നിലവില്‍ പ്രതിപ്പട്ടികയിലുള്ളവരടക്കം 15-ഓളം വൈദികര്‍ക്ക് പങ്കുണ്ടെന്ന് ഫാ. ആന്റണി പൂതവേലി നേരത്തെ ആരോപിച്ചിരുന്നു.

വ്യാജരേഖയുണ്ടാക്കാന്‍ വൈദികര്‍10 ലക്ഷം രൂപ ചിലവഴിച്ചുവെന്നും വൈദികന്‍ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. കേസിലെ പ്രതികളുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നതിനിടെയാണ് അന്വേഷണ സംഘത്തിന്റെ നിര്‍ണായക നടപടി. അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുവെന്നും, മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും ഫാദര്‍ ആന്റണി പൂതവേലി പ്രതികരിച്ചു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ ശരിയല്ല. അന്വേഷണത്തിലൂടെ സത്യം പുറത്തു വരട്ടെയെന്നും ആന്റണി പൂതവേലി പ്രതികരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top