കരയിലും വെള്ളത്തിലും ഒരുപോലെ സഞ്ചരിക്കുന്ന ഈ കാര്‍ പ്രളയ സമയത്ത് രക്ഷകനായെത്തും

പ്രളയ മേഖലകളില്‍ രക്ഷാ പ്രവര്‍ത്തനം നടത്താനാകുന്ന കാര്‍ രൂപകല്‍പ്പന ചെയ്തിതിരിക്കുകയാണ് കൊല്ലം യൂനസ് കോളജ് ഓഫ് എഞ്ചിനിയറിങ്ങിലെ വിദ്യാര്‍ഥികള്‍. കോളജിലെ അവസാന വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങ് വിഭാഗത്തിലെ വിദ്യാര്‍ഥികളാണ് കരയിലും വെള്ളത്തിലും സഞ്ചരിക്കാന്‍ കഴിയുന്ന ഈ കാര്‍ പുറത്തിറക്കിയിരിക്കുന്നത്.
പ്രളയ സമയത്ത് കേരളം നേരിട്ട ബുദ്ധിമുട്ടുകളുടെ അടിസ്ഥാനത്തില്‍ കരയിലും വെള്ളത്തിലും ഒരേ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന കാര്‍ രൂപ കല്‍പ്പന ചെയ്യണം എന്നായിരുന്നു വിദ്യാര്‍ഥികളുടെ ആശയം. ഇതിനായി കാറിന്റെയും ബോട്ടിന്റെയും ഘടന ഇരിപ്പിടം എന്നിവ മനസിലാക്കിയ ശേഷമായിരുന്നു വിദ്യാര്‍ഥികള്‍ രൂപ കല്‍പ്പന ചെയ്യാനാരംഭിച്ചത്. വെള്ളത്തില്‍ പൊങ്ങി കിടക്കാന്‍ പാകത്തിലുള്ള എയര്‍ റ്റൈറ്റ് ചെംബറുകളും ജിഐ ഷീറ്റുകളുമാണ് നിര്‍മ്മാണത്തിന് പ്രധാനമായും ഉപയോഗിച്ചത്.
ജിഐഷീറ്റുകള്‍ കൊണ്ട് നിര്‍മ്മിച്ച ചെംബറുകളാണ് കാറിനെ വെള്ളത്തില്‍ ഒഴുകി നടക്കാന്‍ സഹായിക്കുന്നത്. കരയിലും വെള്ളത്തിലും സഞ്ചരിക്കാന്‍ രണ്ട് എഞ്ചിനുകളാണ് കാറില്‍ സ്ഥാപിച്ചിരിക്കുന്നത്. മാരുതി 800 കാറാണ് പരീക്ഷണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
നിരവധി പരീക്ഷണങ്ങള്‍ക്കും പ്രയത്ന്നത്തിനും ഒടുവിലാണ് പദ്ധതി വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞത്. പ്രളയബാധിത മേഖലകളിലും വെള്ളത്താല്‍ ചുറ്റപ്പെട്ട കുട്ടനാട്, മണ്‍ട്രോതുരുത്ത് പോലുള്ള മേഖലകളില്‍ ഉള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വാഹനമാണിതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. വളരേ കുറഞ്ഞ ചിലവില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ കാര്‍ ജനങ്ങളില്‍ എത്തിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് വിദ്യാര്‍ഥികള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here