Advertisement

ത്രിദിന സന്ദര്‍ശനത്തിനായി ജപ്പാന്‍ പ്രസിഡന്റ് ഷിന്‍സേ ആബേ ഇറാനിലേക്ക്

June 3, 2019
Google News 0 minutes Read

ജപ്പാന്‍ പ്രസിഡന്റ് ഷിന്‍സേ ആബേ ഇറാനിലേക്ക് മൂന്ന് ദിനസന്ദര്‍ശനം നടത്തുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കയും ഇറാനുമായുള്ള വിഷയയത്തില്‍ ഇടനിലക്കാരനായാവും ആബേയുടെ സന്ദര്‍ശനം എന്നും സൂചനകളുണ്ട്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ളാ അലി ഖമീനിയുമായാവും ഷിന്‍സേ ആബേ കൂടിക്കാഴ്ച്ച നടത്തുക.

ജൂണ്‍ 12,13,14 തീയതികളിലാവും ഷിന്‍സേ ആബേ ഇറാന്‍ സന്ദര്‍ശിക്കുക എന്നാണ് വിവരങ്ങള്‍. ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ ഇടനില വഹിക്കാം എന്ന് ഡോണള്‍ഡ് ട്രംപിന്റെ ജപ്പാന്‍ സന്ദര്‍ശനത്തിനിടയില്‍ ആബേ പറഞ്ഞിരുന്നു. ട്രംപ് ഇതിന് അനുകൂലമായി നിലപാട് സ്വീകരിച്ചു എന്നാണ് വിവരങ്ങള്‍.

ആബേയുടെ ഇറാന്‍ സന്ദര്‍ശനം ട്രംപിന്റെ അനുവാദത്തോടെയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. സന്ദര്‍ശനത്തിനിടയില്‍ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായും ആബേ കൂടിക്കാഴ്ച്ച നടത്തും. അതേസമയം ഇറാന്‍ നേതാക്കളും അമേരിക്കയുമായുള്ള വാക്‌പോര് തുടരുകയാണ്. അടിയന്തര അറബ് ഉച്ചകോടിയില്‍ ഇറാനെതിരെ നിലപാടെടുത്തതും രാജ്യത്തിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജപ്പാന്റെ ഇടപെടലിനോട് ഇറാന്‍ അനുകൂലമായി പ്രതികരിക്കും എന്നാണ് വിവരങ്ങള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here