‘മുടി കിളിർത്തു തുടങ്ങിയിട്ടുണ്ട്’; ക്യാൻസർ അതിജീവനത്തിന്റെ ചിത്രം പങ്കു വെച്ച് ‘മേരി ടീച്ചർ’

തൻ്റെ ക്യാൻസർ അതിജീവത്തിൻ്റെ ചിത്രം പങ്കു വെച്ച് നടി നഫീസ അലി. ബിഗ് ബി എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നഫീസ തൻ്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെയാണ് ചിത്രം പങ്കു വെച്ചത്.
‘എനിക്കിപ്പോള്‍ മുടി കിളിര്‍ത്തു വരുന്നുണ്ട്, പക്ഷേ കണ്‍പീലിയും പുരികവും വരാനുണ്ട്. അത് സാരമില്ല. ഞാന്‍ സാധാരണ നിലയിലേക്ക് തിരിച്ചു വരാന്‍ കാത്തിരിക്കുന്നു.’- ക്യാൻസറിനു ശേഷമുള്ള തൻ്റെ ചിത്രം പോസ്റ്റ് ചെയ്ത് നഫീസ കുറിച്ചു. നഫീസയ്ക്ക് ക്യാൻസറാണെന്ന കാര്യം നേരത്തെ സ്ഥിരീകരിച്ചിരുന്നു. താൻ രോഗം കീഴടക്കി തിരികെ വരുമെന്നും അവർ അറിയിച്ചിരുന്നു.
ഫെബ്രുവരി എട്ടിനായിരുന്നു നഫീസയുടെ ശസ്ത്രക്രിയ നടന്നത്. പെരിറ്റോണിയൽ ക്യാൻസർ ബാധിച്ചിരുന്ന നഫീസ അസുഖത്തിൻ്റെ മൂന്നാം ഘട്ടത്തിലായിരുന്നു. അസുഖം സ്ഥിരീകരിക്കുന്നതിന് മാസങ്ങൾക്കു മുൻപ് തന്നെ വയറു വേദനയുമായി നഫീസ നിരവധി തവണ ഡോക്ടർമാരെ സമീപിച്ചിരുന്നു. അപ്പോഴൊന്നും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ബിഗ് ബിയിൽ മമ്മൂട്ടി അവതരിപ്പിച്ച ബിലാൽ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രത്തിൻ്റെ അമ്മ മേരി ടീച്ചർ ആയാണ് നഫീസ വേഷമിട്ടിരുന്നത്. സാഹിബ് ബീവി ഓര്‍ ഗാങ്സ്റ്റര്‍ എന്ന ചിത്രത്തിലാണ് നഫീസ അവസാനം അഭിനയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here