ശബരിമലയിൽ ആചാരങ്ങൾ പഴയതുപോലെ നിലനിൽക്കണമെന്നാണ് ആഗ്രഹമെന്ന് എ.പത്മകുമാർ

ശബരിമലയിൽ ആചാരങ്ങൾ പഴയതു പോലെ നിലനിൽക്കണമെന്നാണ് ആഗ്രഹമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ. ശബരിമലയിൽ കഴിഞ്ഞ കാലങ്ങളിലെ ആചാരങ്ങൾ നിലനിൽക്കണമെന്നാണ് ആഗ്രഹം. അത് വ്യക്തിപരമായി ശബരിമലയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണെന്നും പത്മകുമാർ വ്യക്തമാക്കി. വേറെ എത്രയോ ആരാധനാലയങ്ങൾ ഉണ്ടായിട്ടും എന്തു കൊണ്ടാണ് ശബരിമലയെപ്പറ്റി മാത്രം ഇത്രയും വിവാദങ്ങൾ ഉണ്ടാകുന്നതെന്നറിയില്ല.
Read Also; ശബരിമലയിലെ വഴിപാട് സ്വർണം നഷ്ടമായിട്ടില്ല; വാർത്തകൾക്ക് പിന്നിൽ ഗൂഢാലോചനയെന്ന് പത്മകുമാർ
ആചാരാനുഷ്ഠാനങ്ങൾ അതേ പോലെ നിലനിർത്താനും ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കാനുമാണ് ദേവസ്വം ബോർഡ് ശ്രമിക്കുന്നത്. ശബരിമലയുടെ പ്രത്യേകത മനസ്സിലാക്കി മുന്നോട്ട് പോകണം.ശബരിമല വിഷയം തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചോ എന്ന് മത്സരിച്ചവർ പരിശോധിക്കട്ടെയെന്നും പത്മകുമാർ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here