വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായി ഡിജിപി ലോക്‌നാഥ് ബഹ്‌റ

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായി ഡിജിപി ലോക്‌നാഥ് ബഹ്‌റ. ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകള്‍ പ്രത്യേകം അന്വേഷിക്കാനും ഡിജിപി ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ ആരോപണങ്ങളുടെയും വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തിലാണ് ഡിജിപിയുടെ നിര്‍ദേശം.
ബാലഭാസ്‌കറിന്റെയും മകളുടെയും മരണം സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണം വേണ്ടത്ര ഫലം കാണാതെ മുന്നോട്ടുപോകുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തലുകളും ആരോപണങ്ങളും ഉയര്‍ന്നിരിക്കുന്നത്. മരണത്തിലും അതിന് കാരണമായ അപകടത്തിലും ബാലഭാസ്‌കറിന്റെ ബന്ധുക്കള്‍ കൂടുതല്‍ സംശയങ്ങളുന്നയിക്കുന്ന സാഹചര്യത്തില്‍ സമഗ്രാന്വേഷണം നടത്താന്‍ തീരുമാനിച്ചതായി ഡിജിപി ലോക്‌നാഥ് ബഹ്‌റ വ്യക്തമാക്കി. ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് പ്രത്യേകമായി വിശദപരിശോധന നടത്തുമെന്നും ഡിജിപി പറഞ്ഞു. പുതുതായി ഉയര്‍ന്ന ആരോപണങ്ങളും അന്വേഷണപരിധിയില്‍ വരും.
ബാലഭാസ്‌കറിന്റെയും മകളുടേയും മരണത്തില്‍, സ്വര്‍ണക്കടത്തിന് അറസ്റ്റിലായ പ്രകാശ് തമ്പിയുടെ പങ്ക് ക്രൈംബ്രാഞ്ച് അന്വേഷിക്കും. പ്രകാശ് തമ്പിക്കെതിരായ കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലും അന്വേഷണ പരിധിയില്‍ വരും. ഇതിന്റെ അടിസ്ഥാനത്തില്‍ കലാഭവന്‍ സോബി, ബാലഭാസ്‌കറിന്റെ അച്ഛന്‍ ഉണ്ണി, ഭാര്യ ലക്ഷ്മി എന്നിവരില്‍ നിന്നും കൂടുതല്‍ മൊഴിയെടുക്കാനുളള നീക്കത്തിലാണ് അന്വേഷണ സംഘം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here