ബന്തടുക്കയുടെ കഥയുമായി ഗാങ്‌സ് ഓഫ് ബന്തടുക്ക ഒരുങ്ങുന്നു

കാസർഗോഡ് ജില്ലയുടെ അതിർത്തി പ്രദേശമായ ബന്തടുക്കയുടെ കഥ പറയുന്ന ഗാങ്‌സ് ഓഫ് ബന്തടുക്കയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിസാം റാവുത്തരാണ് തിരക്കഥ നിർവ്വഹിക്കുന്നത്. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം വർഷങ്ങളായുള്ള തങ്ങളുടെ സ്വപ്നവും പ്രയത്‌നവുമാണെന്ന് അനീഷ് അൻവർ പറയുന്നു.
വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തതിന്റെ സ്‌ക്രിപ്റ്റ് കേട്ട മാത്രയിൽ ചിത്രം നിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് വിജയ് ബാബു പറയുന്നു. അതേസമയം, ചിത്രത്തിന്റെ കഥയോ ഇതിവൃത്തമോ അണിയറ പ്രവർത്തകർ ഇതുവരെ പുറത്തു വിട്ടിട്ടില്ല.
പുതുമുഖങ്ങൾക്ക് അവസരം നൽകുന്നതിനായി ഓഡിഷൻ കണ്ണൂരിൽ വച്ച് ജൂൺ 9 ന് നടത്താനുള്ള പരസ്യവും ഫ്രൈഡേ മൂവി ഹൗസ് പുറത്തുവിട്ടിട്ടുണ്ട്. 25 നും 55 നും ഇടയിൽ പ്രായമുള്ള 15 ഓളം പുതുമുഖങ്ങൾക്കാണ് അവസരം നൽകുക. ഒഡീഷൻ പൂർത്തിയായതിനു ശേഷമാവും താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിടുക.
കാസർഗോഡ് ജില്ലയിലെ വടക്കുകിഴക്കൻ അതിർത്തി ഗ്രാമമാണ് ബന്തടുക്ക. ബന്തടുക്കയ്ക്ക് അപ്പുറം കർണാടക വനമേഖലയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here