Advertisement

ശൗവാല്‍ മാസപ്പിറവികണ്ടതോടെ ഗള്‍ഫിലെങ്ങും ഇന്ന് ഈദ് പെരുന്നാള്‍ ആഘോഷിക്കുന്നു

June 4, 2019
Google News 0 minutes Read

ശൗവാല്‍ മാസപ്പിറവികണ്ടതോടെ ഗള്‍ഫിലെങ്ങും ഇന്ന് ഈദ് പെരുന്നാള്‍ ആഘോഷിക്കുന്നു. രാവിലെതന്നെ യുഎഇയിലെ മിക്ക പള്ളികളിലേക്കും ഈദ് ഗാഹുകളിലേക്കും വിശ്വാസികളുടെ ഒഴുക്കായിരുന്നു. അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കില്‍ ഭരണാധികാരികളും രാജകുടുബാംഗങ്ങളും പൗരപ്രമുഖരും ഈദ് പ്രാര്‍ത്ഥനക്കായി ഒന്നിച്ചു.

ത്യാഗസ്മരണകളോടെ ഇസ്ലാം മതവിശ്വാസികള്‍ ഇന്ന് ഈദ് പെരുന്നാള്‍ ആഘോഷിക്കുന്നു. അബുദാബിയിലെ പള്ളികളില്‍ രാവിലെ തന്നെ ഈദ് പെരുന്നാള്‍ പ്രത്യേക പ്രാര്‍ഥനകള്‍ക്ക് ശേഷം വിശ്വാസികള്‍ മധുരം വിതരണം ചെയ്തും ആശംസകള്‍ കൈമാറിയും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കില്‍ ഭരണാധികാരികളും രാജകുടുബാംഗങ്ങളും പൗര പ്രമുഖരും ജീവിതത്തിന്റെ നാനാതുറകളിലുള്ളവരും സ്വദേശികളും വിദേശികളും ഈദ് പ്രാര്‍ത്ഥനക്കായി ഒന്നിച്ചു.

പിറന്നാളിന്റെ പ്രധാന കര്‍മ്മമായ ഈദ് നിസ്‌കാരത്തിനായി ആയിരക്കണക്കിന് വിശ്വാസികളാണ് യുഎഇ യിലെ വിവിധ പള്ളികളില്‍ എത്തിയത്. മുപ്പതുദിവസത്തെ  നോമ്പിലൂടെ നേടിയ ആത്മീയ ചൈതന്യം തുടര്‍ജീവിതത്തില്‍ കാത്തു സൂക്ഷിക്കണമെന്നും സത്പ്രവര്‍ത്തികള്‍ തുടരുമെന്ന് പ്രതിഞ്ജ എടുക്കണമെന്നും വിവിധ പള്ളികളെ ഇമാമുമാര്‍ വിശ്വാസികളെ ഓര്‍മ്മപ്പെടുത്തി. അബുദാബിയില്‍ ഈദ് പെരുന്നാളിലൊടനുബന്ധിച്ചു വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വിവിധങ്ങളായ ആഘോഷപരിപാടികളാണ് സംഘടിപ്പിക്കുന്നത്. ജാതിമതഭേദമെന്യേ ആണ് ഗള്‍ഫിലെങ്ങും ഈദ് ആഘോഷിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ നടത്തിയത്. എല്ലാ വിഭാഗക്കാര്‍ക്കും ആഘോഷ പരിപാടിയില്‍ പങ്കെടുക്കാനുള്ള സൗകര്യങ്ങള്‍ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here