വൃതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ച് നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും

ഒരു മാസത്തെ വൃതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ച് ഇസ്ലാംമത വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷത്തിന് ഒരുങ്ങി. മാസ പിറവി കാണാത്തതിനാല്‍ നോമ്പ് മുപ്പതും പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ഇത്തവണ പെരുന്നാളിന് ഒരുങ്ങുന്നത്.
കഴിഞ്ഞ വര്‍ഷം നിപ ഭീതി പെരുന്നാള്‍ ആഘോഷത്തിന് മങ്ങലേല്‍പ്പിച്ചിരുന്നു. നിപ വാര്‍ത്തകള്‍ വീണ്ടും വരുന്നെങ്കിലും മുന്നൊരുക്കങ്ങള്‍ നേരത്തേ പൂര്‍ത്തിയാക്കിയതിനാല്‍ ഇത്തവണ പതിവുപോലെ വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കും.
പാവപ്പെട്ടവര്‍ക്ക് ഫിത്തര്‍ സക്കാത്ത് എന്ന പേരില്‍ അരി വിതരണം നടത്തിയ ശേഷമാണ് വിശ്വാസികള്‍ പെരുന്നാള്‍ നമാസ്ക്കാരത്തിനത്തുന്നത്. ഈദുല്‍ ഫിത്തര്‍ എന്നു ചെറിയ പെരുന്നാള്‍ അറിയപ്പെടാനും ഇതാണ് കാരണം. വലിപ്പ ചെറുപ്പമില്ലാതെ ഓരോ വ്യക്തിയും ധാന്യ വിതരണം നടത്തേണ്ടത് വിശ്വാസിയുടെ നിര്‍ബന്ധിത ബാധ്യതയാണ്.
പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി വിശ്വാസികളും പള്ളികളും ഒരുങ്ങി കഴിഞ്ഞു.
ജാതി മത ഭേതമന്യെ എല്ലാവരും സ്നേഹം കൈമാറിയും വിരുന്നൂട്ടിയും ആഘോഷിക്കുന്ന പെരുന്നാള്‍ മതസൗഹാര്‍ദ്ദത്തിന്റെ വിളംബരം കൂടിയാണ്. റമസാന്‍ നോമ്പിന്റെ ചൈതന്യവും ആത്മശുദ്ധിയും സ്വരുകൂട്ടിയാണ് വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷത്തിന് ഒരുങ്ങുന്നത്. വ്രതം സമ്മാനിച്ച പരിശുദ്ധി വരുന്ന ഒരു വര്‍ഷക്കാലം ജീവിതത്തില്‍ പുലര്‍ത്തേണ്ടതിന്റെ പ്രതിജ്ഞ പുതുക്കല്‍ കൂടിയാണ് ഈദുല്‍ ഫിത്തര്‍
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here