Advertisement

നിപ; എറണാകുളം ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം; കൂടുതൽ ഐസൊലേഷൻ വാർഡുകൾ ക്രമീകരിക്കും

June 4, 2019
1 minute Read

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് നിപ രോഗ ബാധ സ്ഥീരീകരിച്ച സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി. ആലുവ ഗവ.ആശുപത്രിയിലും ഐസൊലേഷൻ വാർഡ് സജ്ജമാക്കും. മുൻകരുതലിനായി കൂടുതൽ ഐസൊലേഷൻ വാർഡുകൾ ക്രമീകരിക്കും. ആശങ്കപെടേണ്ട സാഹചര്യമില്ലെങ്കിലും മുൻകരുതൽ നടപടികൾ സജീവമാക്കുകയാണ് ആരോഗ്യ വകുപ്പ്.

എറണാകുളം ജില്ലയിൽ നിപ്പ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് സർക്കാർ. ആലുവ ഗവ.ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് ക്രമീകരിക്കും. മുൻ കരുതലിനായി ജില്ലയിൽ കൂടുതൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കാനുള്ള തയാറെടുപ്പിലാണ്. കോഴിക്കോടുനിന്നുമെത്തിയ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലാണ് ഇവിടുത്തെ പ്രവർത്തനങ്ങൾ നടക്കുക.

Read Alsoനിപ; തൃശൂർ 27 പേരും കൊല്ലത്ത് മൂന്ന് പേരും നിരീക്ഷണത്തിൽ

ജില്ലയിൽ പ്രത്യേക പരിശീലനം നേടിയ ഡോക്ടർമാരും ജീവനക്കാരുമാണ് എല്ലാകാര്യങ്ങളും കൈകാര്യം ചെയ്യുന്നത്. മൃഗസംരക്ഷണ വകുപ്പ് , വനം വകുപ്പ് തുടങ്ങി വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചു കൊണ്ട് ജില്ലയിലെ എല്ലാ ഇടങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനുള്ള സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൂടുതൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങളുമായി പൂർണ സജ്ജമാണെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

ആറുപേരടങ്ങുന്ന കേന്ദ്ര സംഘത്തിന്റെ സഹായവും ആരോഗ്യവകുപ്പിനുണ്ട്. ആദ്യം രോഗം വന്നവരുമായി ബന്ധപെട്ടവാരല്ലാതെ പുതുതായി ആരും തന്നെ നിരീക്ഷണത്തിലില്ല. എങ്കിലും രോഗം വ്യാപിക്കുന്നത് തടയാനുള്ള നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവർക്ക് വിദക്ത ചികിത്സ ഉറപ്പ് വരുത്താനും ആരോഗ്യവകുപ്പ് സജ്ജമാണ്. അതേസമയം രോഗബാധ കണ്ടെത്തിയ വിദ്യാർത്ഥിയുടെ സുഹൃത്തിനെ കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. സാമ്പിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലടക്കം മൂന്നിടത്തേക്ക് അയച്ചു.

ആദ്യഘട്ടത്തിൽ രോഗിയെ പരിചരിച്ച രണ്ട് നേഴ്‌സുമാർക്ക് പനിയുടെ ലക്ഷണമുണ്ട്. ഇവരും നിലവിൽ നിരീക്ഷണത്തിലാണ്. പനിയോ ബന്ധപെട്ട അസുഖങ്ങളോശ്രദ്ധയിൽ പെട്ടാലുടനെ ചികിത്സ തേടണം. കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുട്ട്. ആരോഗ്യ മന്ത്രി കെ കെ ശൈലജ ജില്ലയിൽ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top