Advertisement

കാഞ്ചിയാര്‍ പഞ്ചായത്തില്‍ വനം വകുപ്പിന്റെ കൈവശമുള്ള സ്ഥലം വിട്ടുനല്‍കണെന്ന ആവശ്യം ശക്തമാകുന്നു

June 4, 2019
Google News 0 minutes Read

കാഞ്ചിയാര്‍ പഞ്ചായത്തില്‍ വനം വകുപ്പ് കൈവശപ്പെടുത്തി വച്ചിരിക്കുന്ന സ്ഥലം പഞ്ചായത്തിന് വിട്ട് നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യം ഉന്നയിച്ച് ശക്തമായ ജനകീയ സമരത്തിന് ഒരുങ്ങുകയാണ് കാഞ്ചിയാര്‍ വികസന സമിതി.

1968ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കമ്പംമെട്ട്, നെടുങ്കണ്ടം മേഖലകളില്‍ നിന്ന് നൂറോളം കുടുംബങ്ങളെ കാഞ്ചിയാര്‍ പേഴുംങ്കണ്ടത്തേക്ക് കുടിയിരുത്തിയിരുന്നു. ഇതിനായി നീക്കിവച്ച റവന്യൂ ഭൂമിയുടെ ബാക്കി വന്ന 14 ഏക്കര്‍ സ്ഥല പള്ളിക്കവലയില്‍ വന്നു. ആന്ന് അയ്യപ്പന്‍ കോവില്‍ മേഖലയില്‍ വെള്ളം കയറിയപ്പോള്‍ അവിടെയുണ്ടായിരുന്ന ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസ് തല്‍ക്കാലികമായി കാഞ്ചിയാര്‍ പളളിക്കവലയിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. ഇതോടെ 14 ഏക്കര്‍ സ്ഥലം വനം വകുപ്പിന്റ് കൈവശമായി.

പഞ്ചായത്തിന് സ്വന്തമായി സ്ഥലം ഇല്ലാത്തതിനാല്‍ പൊതുവായ വികസനങ്ങള്‍ നടക്കാതെ വന്നപ്പോള്‍ മൂന്ന് വര്‍ഷം മുമ്പ് ഗ്രാമപഞ്ചായത്ത് ഈ സ്ഥലം തിരിച്ച് പഞ്ചായത്തിനെ എല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കാഞ്ചിയാര്‍ വികസന സമിതി രൂപികരിച്ച് കളക്ട്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ കളക്ട്ടര്‍ എച്ച്് ദിനേശന്‍, എഡിഎം ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് പരിശോധനടത്തുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.

പഞ്ചായത്തിന്റ് പ്രധാന കേന്ദ്രമായ കാഞ്ചിയാറില്‍ പതിനാല് ഏക്കര്‍ സ്ഥലം വനം വകുപ്പ് കൈവശപ്പെടുത്തി വച്ചിരിക്കുന്നത്തിനാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാണന്നും സമരസമിതി നേതക്ക് പറഞ്ഞു.ഈ സ്ഥലം ഗ്രാമ പഞ്ചായത്തിന് ലഭിക്കുകയാണങ്കില്‍ കളിസ്ഥലം, വിനോദവിശ്രമകേന്ദ്രങ്ങള്‍, പൊതു സ്ഥാപനങ്ങള്‍, വിനോദ സഞ്ചാര സ്ഥാപനങ്ങള്‍, പൊതുമാര്‍ക്കറ്റ് എന്നിവ സ്ഥാപിക്കാന്‍ കഴിയും.റേയ്ഞ്ച് ഓഫീസിന് ആവശ്യമായ സ്ഥലം നിലനിര്‍ത്തി ബാക്കി സ്ഥലം സര്‍ക്കാര്‍ എറ്റെടുത്ത് പഞ്ചായത്തിന്റ് വികസനങ്ങള്‍ക്കായി നല്കണമെന്നും വികസന സമിതി നേതക്കള്‍ ആവശ്യപ്പെട്ടു. വികസനത്തിന് വനം വകുപ്പ് തടസം നില്‍ക്കുകയാണങ്കില്‍ ശക്തമായ ജനകീയ പ്രക്ഷേ ഭത്തിന് നേതൃത്വം നല്‍കുമെന്നും കാഞ്ചിയാര്‍ വികസന സമിതി രക്ഷാധികാരി വ്യക്തമാക്കി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here