Advertisement

‘ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്നവരാണ് നാം, ഒന്നിച്ചു നിൽക്കാം’:മമ്മൂട്ടി

June 4, 2019
Google News 0 minutes Read
mammootty

എറണാകുളത്ത് നിപ സ്ഥിരീകരിച്ചതോടെ സംസ്ഥാന വ്യാപകമായി ആശങ്ക ഉയർന്നിരിക്കുകയാണ്. നിപയിൽ ഭീതി വേണ്ടെന്നും ജാഗ്രതാണ് വേണ്ടതെന്നും അഭിപ്രായപ്പെട്ട് നടൻ മമ്മൂട്ടി രംഗത്തെത്തി. ഈ ഒരു സാഹചര്യത്തിൽ കൂട്ടായ്മയാണ് ഉണർത്തേണ്ടതെന്നും മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്നവരാണ് നാം. ഒന്നിച്ചു നിൽക്കുകയാണ് വേണ്ടത്. നിപയെ ഒന്നിച്ചു നിന്ന് നേരിടാമെന്നും ജാഗ്രത പുലർത്താമെന്നും മമ്മൂട്ടി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

നിപ സ്ഥിരീകരിച്ചു എന്ന വാർത്ത ഭയമല്ല ജാഗ്രതയാണ് വർധിപ്പിക്കേണ്ടത്. കൂട്ടായ്മയാണ് ഉണർത്തേണ്ടത്. ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്നവരാണ് നാം. ചെറുത്തു തോൽപ്പിച്ചവരാണ് നാം. ഒന്നിച്ചു നിൽക്കാം, നിപ്പയെ കീഴടക്കാം. നിപ: ഭീതി വേണ്ട, ജാഗ്രത മതി! എല്ലാവർക്കും കൂട്ടായ്മയുടെ പെരുന്നാൾ ആശംസകൾ!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here