Advertisement

നിപ; ഈ പ്രചരണങ്ങൾ വാസ്തവ വിരുദ്ധം

June 4, 2019
Google News 9 minutes Read

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചതോടെ ജനം പരിഭ്രാന്തിയിലാണ്. നിപയെ കുറിച്ച് നിരവധി ജാഗ്രതാ നിർദ്ദേശങ്ങളും വിവരങ്ങളും പുറത്തുവരുന്നുണ്ട്. എന്നാൽ ഇതിനിടെ വാസ്തവ വിരുദ്ധമായ വാർത്തകളും പ്രചരിക്കുന്നുണ്ട്.

നിപ വായുവിലൂടെയും, പക്ഷി മൃഗാദികളിലൂടെയും മറ്റും പകരുമെന്ന വാർത്തകൾ വാസ്തവവിരുദ്ധമാണ്. സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രചരിക്കുന്ന നിപ സംബന്ധിച്ച തെറ്റായ വിവരങ്ങളും അതിന് പിന്നിലെ വസ്തുതയും ചുവടെ ചേർക്കുന്നു :

✅ ശരി ❌തെറ്റുകൾ നിങ്ങൾക്കും കണ്ടെത്താം – 24 Intrative Article 

*പ്രചരിക്കുന്നത് :മാസ്‌ക്ക് ധരിച്ച് മാത്രം പുറത്തിറങ്ങുക. കാരണം വായുവിലൂടെയും രോഗം പകരാം

വാസ്തവം : വായുവിലൂടെ പകരുന്ന രോഗമല്ല നിപ. രോഗികളോടു നേരിട്ട് ഇടപഴകുന്നവരും ചികിത്സിക്കുന്നവരും മാത്രം മാസ്‌ക് ധരിച്ചാൽ മതി. വൈറസ് ബാധയുള്ള ഒരു വ്യക്തിയുമായോ ജീവിയുമായോ നേരിട്ടു ബന്ധപ്പെടുന്നതിലൂടെ മാത്രമെ നിപ പകരുകയുള്ളു. രോഗിയുടെ ശ്രവങ്ങളുമായി നേരിട്ട് ബന്ധം വരുമ്പോഴാണ് രോഗം പകരുക.

*പ്രചരിക്കുന്നത് : നിപയുടെ ഉറവിടം കോഴിയാണ്

chicken

വാസ്തവം: നിപയുടെ ഉറവിടം കോഴിയല്ല, മറിച്ച് ഫ്രൂട്ട് വവ്വാലുകളാണ്. വവ്വാലിന്റെ വിസർജ്യങ്ങളിലൂടെയും സ്രവങ്ങളിലൂടെയും രോഗാണു വ്യാപിക്കുന്നു എന്നാണു കണ്ടെത്തൽ.

*പ്രചരിക്കുന്നത് : വളർത്ത് മൃഗങ്ങൾ രോഗം പടർത്തും

Dog’s Maternity Photoshoot

വാസ്തവം: പശുവും പൂച്ചയും നായ്ക്കളും അടക്കം വീട്ടിൽ വളർത്തുന്ന വളർത്തുമൃഗങ്ങളെല്ലാം വൈറസ് വസിക്കാൻ സാധ്യതയുള്ളവ തന്നെയാണ്. എന്നാൽ, ഇവ നിപ പരത്തുന്നവയാണെന്നു സ്ഥിരീകരിച്ചിട്ടില്ല. വളർത്തു മൃഗങ്ങളുടെ ശരീര സ്രവങ്ങൾ ദേഹത്തു സ്പർശിച്ചാൽ സോപ്പ് ഉപയോഗിച്ചു നന്നായി വൃത്തിയാക്കണമെന്നു മാത്രം.

*പ്രചരിക്കുന്നത് : പഴങ്ങളിലൂടെ നിപ പടരാം

gulf countries ban import of fruits and vegetables from kerala

വാസ്തവം: പക്ഷിമൃഗാദികളുടെ കടിയേറ്റതും പൊട്ടിയതുമായ പഴങ്ങൾ കഴിക്കരുത്. മറ്റു പഴങ്ങൾ നന്നായി തൊലി കളഞ്ഞു കഴിക്കാം. നിലത്തു വീണുകിടക്കുന്ന പഴങ്ങളും കഴിക്കാതെ ഒഴിവാക്കണം.

*പ്രചരിക്കുന്നത് : കിണർ വെള്ളം കുടിക്കരുത്

well

വാസ്തവം: കിണറുകളിലും മറ്റു ജലസ്രോതസുകളിലും വവ്വാലുകളുടെ വിസർജ്യം വീഴുന്ന സ്ഥിതി ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിക്കുന്നുണ്ട്. എന്നാൽ, വെള്ളം തിളപ്പിച്ച ശേഷം ഉപയോഗിക്കാം.

*പ്രചരിക്കുന്നത് : പനിയും തലവേദനയുമുണ്ടോ, സംശയിക്കേണ്ട നിപ തന്നെ

വാസ്തവം: പനിയും തലവേദനയുമൊക്കെ നിപയുടെ ലക്ഷണങ്ങൾ തന്നെ. പക്ഷേ, ഈ ലക്ഷണങ്ങൾ കാണിക്കുന്നതെല്ലാം നിലപ പനിയല്ല. പനി, തലവേദന, ശക്തിയായ ക്ഷീണം, ചുമ, ഛർദി, പേശീവേദന, വയറിളക്കം, മനോശക്തി ദുർബലമാകൽ, മസ്തിഷ്‌ക ജ്വരം എന്നീ ലക്ഷണങ്ങളും കാണുന്നുണ്ടെങ്കിൽ പേടിക്കണം. പനിയുള്ളവർ സ്വയം ചികിത്സ ഒഴിവാക്കണം.

24 Intrative Article : നിപയെ പ്രതിരോധിക്കാം, മുന്‍കരുതലോടെ

വ്യാജവാർത്തകളെ എങ്ങനെ ചെറുക്കാം ? വ്യാജ വാർത്തകൾ സമൂഹത്തിലുണ്ടാക്കുന്ന മോശം മാറ്റങ്ങൾ, തുടങ്ങി വ്യാജന്മാരാൽ നിറഞ്ഞ ഈ ലോകത്തെ പിടിച്ചുലയ്ക്കുന്ന പൊള്ളത്തരങ്ങൾക്കെതിരെ ട്വന്റിഫോർ ഡോട്ട് കോം നടത്തുന്ന ഒരു പോരാട്ടം….സ്റ്റാൻഡ് അപ്പ് ഫോർ ദി ട്രൂത്ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here