കേരളത്തില്‍ കാലവര്‍ഷം അടുത്ത 96 മണിക്കൂറുകള്‍ക്കുള്ളില്‍ എത്തുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്

കേരളത്തില്‍ കാലവര്‍ഷം 96 മണിക്കൂറുകള്‍ക്കുള്ളില്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലവര്‍ഷം ജൂണ്‍ ആറിനെത്തുമെന്ന് കാലവസ്ഥ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു. കേരളത്തില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ ഇടിയോട് കൂടിയ കനത്ത മഴക്കും സാധ്യത.
കാലവര്‍ഷം വ്യാഴാഴ്ചയോടെ എത്തുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നത്. എന്നാല്‍ ശനിയാഴ്ചക്കുള്ളിലാകും കേരളത്തില്‍ കാലവര്‍ഷം എത്തുകയെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ് ഡയറക്റ്റര്‍ എച്ച് ആര്‍ ബിശ്വാസ് അറിയിച്ചു.
കേരളത്തില്‍ അടുത്ത രണ്ട് ദിവസം കനത്ത വേനല്‍ മഴ ലഭിക്കും. ഇടിയോട് കൂടിയ കനത്ത മഴയാകും ലഭിക്കുക. ശക്തമായ കാറ്റു വീശാനും സാധ്യതയുണ്ട്. തീരദേശ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വേനല്‍ മഴ 55 ശതമാനം കുറവാണെന്നും കാലവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. കേരളത്തിനു പുറമേ ഒഡീഷയിലും കനത്ത മഴയുണ്ടാകുമെന്നും കാലവസ്ഥ വകുപ്പ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here