നിപ; തൃശൂർ 27 പേരും കൊല്ലത്ത് മൂന്ന് പേരും നിരീക്ഷണത്തിൽ

കൊച്ചിയിൽ യുവാവിന് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ തൃശൂരിൽ 27 പേരും കൊല്ലത്ത് മൂന്ന് പേരും നിരീക്ഷണത്തിൽ.
നിപ്പാ വൈറസ് ബാധ സംശയിക്കുന്നവരുമായി അടുത്തിടപഴകിയ കൊല്ലത്തെ മൂന്ന് വിദ്ധ്യാർത്ഥികൾ നിരീക്ഷണത്തിൽ. നിലവിൽ മൂന്നു പേർക്കും പനി ഉൾപ്പടെയുള്ള ഒരു ലക്ഷണങളും കണ്ടെത്തിയില്ല. മുൻ കരുതൽ നടപടികൾ ആരോഗ്യവകുപ്പ് സ്വീകരിച്ചു.
തൃശൂരിൽ 27 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 17 പേർ പുരുഷന്മാരും , 10 പേർ സ്ത്രീകളുമാണ്. ആർക്കും രോഗ ലക്ഷണങ്ങൾ ഇല്ല.
പറവൂർ സ്വദേശിക്കാണ് നിലവിൽ നിപ സ്ഥിരീകരിച്ചിരിക്കുന്നത്. തൊടുപുഴ കൊളേജ് വിദ്യാർത്ഥിയാണ് ഇത്. നേരത്തെ തൃശൂരിൽ വിദ്യാർത്ഥി ഒരു ക്യാമ്പ് അറ്റൻഡ് ചെയ്തിരുന്നു. വിദ്യാർത്ഥിയുമായി അടുത്ത് ഇടപഴകിയവരും നിരീക്ഷണത്തിലാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here