Advertisement

അമേരിക്കയുടെ ഉന്നതസാമ്പത്തിക വിദഗ്ധന്‍ കെവിന്‍ഹാസെറ്റ് വിരമിക്കുന്നു

June 4, 2019
0 minutes Read

അമേരിക്കയുടെ ഉന്നത സാമ്പത്തിക വിദഗ്ധന്‍ കെവിന്‍ഹാസെറ്റ് വിരമിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
വൈറ്റ് ഹൗസിലെ ഉന്നത സാമ്പത്തികവിദഗ്ധനാണ് പടിയിറങ്ങുന്നത്. അമേരിക്കയുടെ പല സുപ്രധാന സാമ്പത്തിക നയങ്ങളിലും കെവിന്‍ ഹാസെറ്റ് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

നിലവില്‍ അമേരിക്കന്‍ സാമ്പത്തിക ഉപദേശക സമിതിയുടെ ചെയര്‍മാനാണ്. 2017 ലെ റിപ്പബ്ലിക്കന്‍ നികുതി നിയമം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.എന്നാല്‍ പല വിഷയങ്ങളിലും ട്രംപിന്റെ നിലപാടുകളോടുള്ള വിയോജിപ്പും ഹാസെറ്റ് വ്യക്തമാക്കിയിരുന്നു. ചൈനയും മെക്സിക്കോയുമായി വ്യാപാര യുദ്ധം ശക്തമാകുന്ന സാഹചര്യത്തിലാണ് ഹാസെറ്റിന്റെ പടിയിറക്കമെന്നതും ശ്രദ്ദേയമാണ്.

അതേ സമയം രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരയുദ്ധവും തന്റെ വിരമിക്കലുമായി താരതമ്യം ചെയ്യേണ്ടതില്ലെന്ന് ഹാസെറ്റ് പറഞ്ഞു. തന്റെ വിരമിക്കല്‍ പ്രസിഡന്റുമായി
നേരത്തെ തന്നെ സംസാരിച്ചിരുന്നുവെന്നും ഹാസെറ്റ് കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ വികസനത്തിനായി വളരെയേറ പ്രയത്നിച്ച വ്യക്തിയാണ് ഹാസെറ്റെന്നും തത് സ്ഥാനത്തേക്കുള്ള പുതിയ നിയമനം ഉടന്‍ തന്നെ ഉണ്ടാകുമെന്നും ട്രംപ് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top