ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്നും മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ച് മലയാളി ഐഎസ് ഭീകരര്‍

ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്നും മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ച് മലയാളി ഐഎസ് ഭീകരര്‍. കാസര്‍കോട് ഇളമ്പച്ചി സ്വദേശി ഫിറോസ് ആണ് നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നത്. ഇയാള്‍ക്കൊപ്പം മറ്റ് രണ്ട് രണ്ട് പേര്‍ കൂടിയുണ്ടെന്നാണ് വിവരം.

963935853419 എന്ന നമ്പറില്‍ നിന്നും കാസര്‍ഗോഡ് ഇളമ്പച്ചിയുള്ള ബന്ധുവിനെയാണ് ഫിറോസ് വിളിച്ചത്. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹം ഉണ്ടെന്നും അതിനുള്ള സാഹചര്യമുണ്ടോയെന്നുമാണ് ഇയാള്‍ അന്വേഷിച്ചത്. തനിക്കൊപ്പം രണ്ട് മലയാളികള്‍ കൂടി തിരിച്ചുവരാന്‍ സന്നദ്ധരാണെന്നും ഇയാള്‍ അറിയിച്ചു. ഐഎസിനെതിരായ നീക്കം ശക്തമായതോടെയാണ് ഇന്ത്യയിലേക്ക് തിരികെ വരാന്‍ മലയാളികള്‍ ശ്രമം തുടങ്ങിയത്.

ഒരു മാസം മുന്‍പാണ് ഫിറോസ് നാട്ടിലേക്ക് മടങ്ങാനുള്ള താല്‍പര്യം പ്രകടിപ്പിച്ചത്. ഫിറോസും മറ്റ് രണ്ട് പേരും ഇപ്പോള്‍ സിറിയയിലാണെന്നാണ് കരുതപ്പെടുന്നത്. 2016 ജൂണിലാണ് കാസര്‍കോട് പീസ് പബ്ലിക് സ്‌കൂള്‍ ജീവനക്കാരനായ ഫിറോസ് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി രാജ്യം വിട്ടത്. ഇതേ സ്‌കൂളിലെ തന്നെ ജീവനക്കാരനായിരുന്ന അബ്ദുള്‍ റാഷിദായിരുന്നു റിക്രൂട്ട്‌മെന്റിന് പിന്നില്‍. അതേസമയം ഫിറോസിന്റെ നീക്കങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷിച്ച് വരികയാണ്. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top