Advertisement

ക്ഷേത്രത്തിൽ കയറാൻ ശ്രമിച്ചെന്ന് ആരോപിച്ച് ദളിതനെ കെട്ടിയിട്ട് മർദ്ദിച്ച് ആൾക്കൂട്ടം; വീഡിയോ

June 5, 2019
Google News 2 minutes Read

ക്ഷേത്രത്തിൽ കയറാൻ ശ്രമിച്ചെന്ന് ആരോപിച്ച് ദളിതനെ സവർണർ കെട്ടിയിട്ട് മർദ്ദിച്ചു. രാജസ്ഥാനിലെ പാലി ജില്ലയിലെ ദനേരിയ ഗ്രാമത്തിലായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത ദളിത് വിഭാഗത്തിൽപ്പെട്ട ആൺകുട്ടിയെയാണ് മേൽജാതിക്കാർ ക്രൂരമർദ്ദനത്തിന് ഇരയാക്കിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.

താൻ ക്ഷേത്രത്തിൽ കയറിയില്ലെന്നും മർദ്ദിക്കരുതെന്നും കുട്ടി പറയുന്നുണ്ടെങ്കിലും അതൊന്നും ചെവിക്കൊള്ളാതെ മേൽജാതിക്കാർ മർദ്ദനം തുടരുകയായിരുന്നു. എന്നാൽ സംഭവത്തിൽ പരാതി നൽകിയെങ്കിലും പൊലീസ് നടപടിയെടുക്കാൻ തയ്യാറായില്ലെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു.

ഉത്തരാഖണ്ഡിലെ തേരി ജില്ലയിൽ മേൽജാതിക്കാരുടെ ആക്രമണത്തിന് ഇരയായ 23 കാരായ ദളിത് യുവാവ് അടുത്തിടെ മരണപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ഈ സംഭവം.ദളിത് വിഭാഗത്തിൽപ്പെട്ട പെൺകുട്ടി വിവാഹ ദിവസം കുതിരപ്പുറത്ത് യാത്ര ചെയ്തതിന്റെ പേരിൽ അക്രമത്തിനിരയായ സംഭവവും അടുത്തിടെയായിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here