ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു

ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. നോർത്ത് കൊൽക്കത്തയിലെ നിംറ്റയിലാണ് സംഭവം. 35 കാരനായ നിർമ്മൽ കുന്ദു ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടംഗസംഘം ഇയാൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ നിർമ്മൽ കുന്ദുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്രമികൾ ബൈക്കിലെത്തുന്നതും വെടിയുതിർക്കുകയും ചെയ്യുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
Read Also; ബംഗാളിൽ തൃണമൂൽ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്; സിപിഎം എംഎൽഎയും പാർട്ടി വിട്ടു
അതേ സമയം സംഭവത്തിന് പിന്നിൽ ബിജെപിയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൊൽക്കത്ത പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട തൃണമൂൽ നേതാവിന്റെ വീട് നാളെ സന്ദർശിക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും ബംഗാളിൽ തൃണമൂൽ-ബിജെപി പ്രവർത്തകർ തമ്മിൽ വ്യാപകമായി ഏറ്റുമുട്ടിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷവും പലയിടത്തും സംഘർഷം തുടരുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here