ലോകകപ്പില്‍ ഇന്ത്യയ്ക്കിന്ന് ആദ്യ മത്സരം; ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും

ലോകകപ്പില്‍ ഇന്ത്യയ്ക്കിന്ന് ആദ്യ മത്സരം. ആദ്യ രണ്ട് മത്സരങ്ങളിലും തോല്‍വി നേരിട്ട ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിന് ടീം സജ്ജനമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി പറഞ്ഞു. ബാറ്റിംഗിന് അനുകൂല സാഹചര്യമുള്ള സതാംപ്ടണില്‍ വൈകിട്ട് മൂന്ന് മണി മുതലാണ് മത്സരം. സന്നാഹമത്സരത്തില്‍ ഫോമിലേക്കുയര്‍ന്നതിനാല്‍ കെഎല്‍ രാഹുലിന് തന്നെ ബാറ്റിംഗ് ലൈനപ്പിലെ നാലാം സ്ഥാനം നല്‍കിയേക്കും.
ടൂര്‍ണമെന്റ് തുടങ്ങി ഏഴ് ദിവസമായി. ഇന്ത്യയ്ക്കിന്നാണ് ലോകകപ്പില്‍ അരങ്ങേറ്റം. ബാറ്റ്‌സ്മാനെ സന്തോഷിപ്പിക്കുന്ന സതാംപ്ടണ്‍ റോസ്ബൗള്‍ സ്റ്റേഡിയത്തിലാണ് കളി. ഇവിടുത്തെ അവസാന അഞ്ച് മത്സരങ്ങളിലെ ഒന്നാം ഇന്നിംഗ്‌സ് ശരാശരി സ്‌കോര്‍ 311 ആണ്. ഇതിലാവട്ടെ മൂന്ന് തവണയും ആദ്യം ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചത്. അപ്പോള്‍ പിന്നെ സംശയം വേണ്ട. ടോസ് നേടിയാല്‍ കണ്ണുംപൂട്ടി ബാറ്റിംഗ് തെരഞ്ഞെടുക്കാം. നീണ്ട ബാറ്റിംഗ് ലൈനപ്പുണ്ടെങ്കിലും രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി.
ഈ മൂന്ന് മുന്‍നിരക്കാരുടെ ബാറ്റിംഗ് പ്രകടനമായിരിക്കും നിര്‍ണാകമാവുന്നത്. നാലാം സ്ഥാനം കെ.എല്‍ രാഹുല്‍ ഉറപ്പിച്ചുവെന്ന് തന്നെ പറയാം. ബാറ്റിംഗല്ല, ബൗളിംഗാണ് ഇന്ത്യയുടെ കരുത്ത് എന്ന് സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നു. ഒന്നാം നമ്പറുകാരന്‍ ബുംറയ്‌ക്കൊപ്പം മുഹമ്മദ് ഷമിയും ഭുവനേശ്വറും എത്തുമ്പോള്‍ സ്വാഭാവികമായും ആരും ഭയക്കും. റിസ്റ്റ് ബോളിംഗിലെ ഇന്ദ്രജാലക്കാരില്‍ ചഹലിനൊ കുല്‍ദീപിനോ ഇവരില്‍ ഒരാള്‍ക്കായിരിക്കും അവസരം. ദക്ഷിണാഫ്രിക്കയുടെ കാര്യമെടുത്താല്‍ മുന്‍നിരയുടെ സ്ഥിരതയില്ലായ്മയാണ് അവരുടെ പ്രശ്‌നം. പേസര്‍ ലുങ്കി എന്‍ഗിഡി പരുക്കേറ്റ് പുറത്തിരിക്കുന്നതും ഡ്യുപ്ലെസിയെ വലയ്ക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here