Advertisement

മുബൈയിൽ എയർഹോസ്റ്റസിനെ കൂട്ടബലാത്സംഗം ചെയ്തു

June 6, 2019
Google News 0 minutes Read
sisters brutally raped and killed

മുംബൈയിൽ എയർഹോസ്റ്റസിനെ കൂട്ടബലാത്സംഗത്തിനിരയാക്കി. സ്വകാര്യ വിമാന കമ്പനിയിൽ ജോലി ചെയ്യുന്ന 25 കാരിയായ യുവതിയെയാണ് സുഹൃത്തുക്കൾ ചേർന്ന് ബലാത്സംഗം ചെയ്തത്.

ചൊവ്വാഴ്ച രാത്രി ഗോനി നഗറിലാണ് സംഭവം. ജോലി കഴിഞ്ഞ് സുഹൃത്ത് സ്വപ്‌നിൽ ബദോദിയ താമസിക്കുന്ന ഫ്‌ളാറ്റിൽ എത്തിയതായിരുന്നു യുവതി. ഭക്ഷണത്തിന് ശേഷം സ്വപ്‌നിലും സുഹൃത്തും യുവതിയെ നിർബന്ധിച്ച് മദ്യപിച്ചു. ഇതിന് ശേഷമാണ് ബലാത്സംഗം ചെയ്തത്. പിറ്റേദിവസം രാവിലെയാണ് താൻ മദ്യപിച്ചിരുന്നുവെന്നും ബലാത്സംഗത്തിനിരയായതായും വ്യക്തമായത്. തുടർന്ന് എംഐഡിസി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

ഐപിസി സെക്ഷൻ 376 ഡി പ്രകാരം കൂട്ടബലാത്സംഗത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതി കുറ്റം സമ്മതിച്ചെങ്കിലും സുഹൃത്തിന് പങ്കില്ലെന്നാണ് പൊലീസിനോട് പറഞ്ഞത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here