Advertisement

സ്‌കൂളുകൾ ഇന്ന് തുറക്കും; പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

June 6, 2019
0 minutes Read

രണ്ട് മാസത്തെ വേനലവധിക്കാലം കഴിഞ്ഞ് സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂർ ചെമ്പൂച്ചിറ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കയതിന്റെ പശ്ചാത്തലത്തിൽ പ്രവേശനോത്സവം പ്രതിപക്ഷം ബഹിഷ്‌കരിക്കും.

ഒന്നാം തരം മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഒരേ ദിവസം ക്ലാസ് തുടങ്ങുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. അഞ്ചു ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഇന്ന് ആദ്യമായി സ്‌കൂളുകളിൽ എത്തുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടൽ. സംസ്ഥാനത്തുടനീളം വിദ്യാലയങ്ങളിൽ പ്രവേശനോത്സവം വിപുലമായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്.

സ്‌കൂൾ വിദ്യാഭ്യാസം ഇത്തവണ മുതൽ ഡയറക്ടറേറ്റ് ഓഫ് ജനറൽ എഡുക്കേഷൻ എന്ന ഒറ്റ വകുപ്പിനു കീഴിലാകും. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കിയതിന്റെ പശ്ചാത്തലത്തിൽ പ്രവേശനോത്സവത്തിൽ നിന്ന് വിട്ടു നിൽക്കുവാനാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ തീരുമാനം. പ്രവേശനത്സവത്തിൽ യുഡിഎഫ് ജനപ്രതിനിധികളും പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നേരത്തേ വ്യക്തമാക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top