അഡ്വ പിജി തമ്പി അനുസ്മരണം നാളെ ആലപ്പുഴയില്‍

അഡ്വ പിജി തമ്പിയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന അനുസ്മരണ സമ്മേളനം നാളെ ജൂണ്‍ 8 ശനി വൈകുന്നേരം 4ന് ആലപ്പുഴ വൈഎംസിഎ ഹാളില്‍ നടക്കും. പൊതു മരാമത്തു വകുപ്പ് മന്ത്രി ശ്രീ ജി സുധാകരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി ടി രവികുമാര്‍, ജസ്റ്റിസ് കെ ഹരിലാല്‍, കെ ജയകുമാര്‍ ഐഎഎസ്, ശ്രീകുമാരന്‍ തമ്പി തുടങ്ങിയവര്‍ പങ്കെടുക്കും.
മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും ബാര്‍കൗണ്‍സില്‍ ചെയര്‍മാനും കേരള ബാര്‍ ഫെഡറേഷന്‍ പ്രസിഡന്റും ആയിരുന്ന അഡ്വ പി ജി തമ്പി നിയമ രംഗത്തെ സൗമ്യനും ജനകീയനുമായിരുന്നു. ക്രിമിനല്‍ നിയമ രംഗം തന്റെ കര്‍മ്മ മണ്ഡലമായി തെരഞ്ഞെടുത്ത അദ്ദേഹം കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച നക്‌സല്‍ സോമരാജന്‍ വധക്കേസ്, സോമന്‍ വധക്കേസ് എന്നിവയില്‍ പ്രതി ഭാഗത്തിനു വേണ്ടി ഹാജരായിട്ടുണ്ട്. അഭിഭാഷകന്‍ എന്നതിലുപരി നോവലിസ്റ്റ്, ചെറുകഥാകൃത്ത്, വാഗ്മി, പൊതുപ്രവര്‍ത്തകന്‍ എന്നീ നിലകളിലും നിറസാന്നിദ്ധ്യമായിരുന്നു പിജി തമ്പി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here