‘താങ്കൾ കുടുംബത്തിൽ പറയുന്നത് ഇവിടെ ഉപയോഗിക്കരുത്’; മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ് കമന്റിട്ടയാൾക്ക് പൊലീസിന്റെ മറുപടി

മുഖ്യമന്ത്രി പിണറായി വിജയനെ അസഭ്യം പറഞ്ഞ് കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കമന്റിട്ടയാൾക്ക് ഉശിരൻ മറുപടി. നിപ വൈറസിനെ സംബന്ധിച്ച ജാഗ്രത പോസ്റ്റിന് താഴെയായിരുന്നു അരവിന്ദ് നന്ദു എന്നയാൾ മോശം കമന്റിട്ടത്. ‘പിണറായിയുടെ പട്ടി ട്രോളുംകൊണ്ട് വന്നല്ലോ’ എന്നായിരുന്നു നന്ദുവിന്റെ കമന്റ്.
ഇതിന് പൊലീസ് നൽകിയ മറുപടിയിങ്ങനെ. ‘സഹോദരാ, കേരളീയർ ഒരു പോലെ ഒത്തൊരുമിച്ചു നിൽക്കുന്ന, പൊതുജനത്തിന് ഇൻഫർമേഷൻസ് നൽകുന്ന, അവരോടൊപ്പം നിന്ന് അവരെ സഹായിക്കുന്ന പൊലീസ് വകുപ്പ് പേജ് ആണിത്. ഇവിടെ താങ്കൾ കുടുംബത്തിൽ ഉപയോഗിക്കുന്ന വാക്കുകൾ ദയവായി ഉപയോഗിക്കരുത് എന്നത് ആദ്യഘട്ടമായി വിനീതമായി ഓർമിപ്പിക്കുന്നു.’ എന്തായാലും പൊലീസിന്റെ കമന്റ് എല്ലാവരും ഏറ്റെടുത്തു. നിരവധി ലൈക്കാണ് മറുപടി കമന്റിന് ലഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here