കുവൈറ്റിലെ റീട്ടൈല്‍ വ്യാപാര രംഗത്ത് മികച്ച നേട്ടത്തിന് സാദ്ധ്യതയെന്ന് പഠന റിപ്പോര്‍ട്ട്

ഈ വര്‍ഷം രണ്ടാം പകുതിയില്‍ കുവൈറ്റിലെ റീട്ടൈല്‍ വ്യാപാര രംഗത്ത് മികച്ച നേട്ടത്തിന് സാദ്ധ്യതയെന്ന് പഠന റിപ്പോര്‍ട്ട്. ഓക്‌സ്‌ഫോര്‍ഡ് ബിസിനസ് ഗ്രൂപ്പ് ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടത്. പ്രവാസികള്‍ക്ക് പുതിയ തൊഴില്‍ അവസരത്തിന് സാദ്ധ്യത എന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കണക്കുകള്‍ പ്രകാരം ഏകദേശം 5 ലക്ഷത്തോളം തൊഴില്‍ അവസരങ്ങള്‍ ആണ് റീട്ടൈല്‍ രംഗത്തും, ഹോള്‍ സെയില്‍ രംഗത്തുമായി കുവൈറ്റില്‍ ഉള്ളത.് ഇതില്‍ 4.8 ലക്ഷം തൊഴില്‍ അവസരങ്ങളിലും പ്രവാസികള്‍ ആണ്. പ്രധാനമായും ഉപഭോക്താക്കളുടെ വിപണിയോടുള്ള സമീപനത്തില്‍ വരുന്ന മാസങ്ങളില്‍ അനുകൂലമായ നിലപാടിന് സാധ്യത ഉണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്.
കഴിഞ്ഞ മാസങ്ങളില്‍ അറബ് മേഖലയില്‍ ഉരുത്തിരിഞ്ഞ പ്രതിസന്ധികളും, പ്രവാസികള്‍ക്ക് പ്രതികൂലമായി ബാധിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാര്‍ലമെന്റില്‍ ഉയര്‍ന്നതും ഒരു പരിധി വരെ പ്രവാസി ഉപഭോക്താക്കളുടെ പ്രതികൂലമായ പ്രതികരണത്തിന് കാരണമായാതയും പഠനം വ്യക്തമാക്കുന്നു. നിര്‍മാണ മേഖലയിലെ പുതിയ തൊഴില്‍ അവസരങ്ങള്‍ പ്രവാസികളുടെ എണ്ണത്തിലും വര്‍ധന വരുത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിനാല്‍ തന്നെ റീട്ടൈല്‍ മേഖലയില്‍ ഉണര്‍വ് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here