പ്രധാനമന്ത്രിയുടെ സന്ദർശനം; ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് നിയന്ത്രണം

പ്രധാമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം നിശ്ചയിച്ചിരിക്കുന്നതിനാൽ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശനിയാഴ്ച ഭക്തര്‍ക്ക് നിയന്ത്രണം. പടിഞ്ഞാറേ നടയിൽ രാവിലെ ഏഴു മുതൽ പ്രധാനമന്ത്രിയുടെ സന്ദർശനം കഴിയും വരെ ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടാവില്ലെന്ന് പോലീസ് അറിയിച്ചു.
കിഴക്കേ നടയിൽ ബാരിക്കേഡ് വരെ പ്രവേശനം സാധ്യമാകും. എന്നാൽ ഈ വഴിയിലൂടെ രാവിലെ ഏഴ് മുതൽ അകത്തേക്കുള്ള പ്രവേശനം നിയന്ത്രിക്കും. പിന്നെ പ്രധാനമന്ത്രിയുടെ സന്ദർശനം കഴിഞ്ഞ് മാത്രമാകും പ്രവേശനം ലഭിക്കുക.
പ്രധാനമന്ത്രി രാവിലെ 10 മുതൽ 11.15 വരെയാണ് ക്ഷേത്രത്തിൽ ഉണ്ടാവുകയെന്നാണ് വിവരം. രാവിലെ എട്ടോടെ നഗരത്തിൽ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here