വോട്ടർമാർക്ക് നന്ദിയറിയിച്ച് വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ റോഡ് ഷോ

കനത്ത മഴയെ പോലും അവഗണിച്ച് റോഡരികിൽ തിങ്ങി നിറഞ്ഞ വോട്ടർമാർക്ക് നന്ദിയറിയിച്ച് വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ റോഡ് ഷോ തുടങ്ങി. മൂന്ന് ദിവസം മണ്ഡലത്തിൽ സന്ദർശനം നടത്തുന്നതിനായി ഇന്ന് വൈകീട്ടോടെയാണ് രാഹുൽ ഗാന്ധി കേരളത്തിലെത്തിയത്. കരിപ്പൂർ വിമാനത്താവളത്തിലെത്തിയ രാഹുലിനെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ചേർന്ന് സ്വീകരിച്ചു. 4 മണിയോടെ മലപ്പുറം കാളികാവിൽ നിന്നാണ് ഇന്നത്തെ റോഡ് ഷോ ആരംഭിച്ചത്.
Read Also; വയനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം വേണം; മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്
കോരിച്ചൊരിയുന്ന മഴയിലും നിരവധി പേരാണ് രാഹുൽഗാന്ധിയെ കാണാനെത്തിയത്. തന്നെ വലിയ ഭൂരിപക്ഷം നൽകി വിജയിപ്പിച്ച എല്ലാ വോട്ടർമാർക്കും നന്ദി പറയുന്നതായും പാർട്ടിക്ക് അതീതമായി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പാർട്ടി നോക്കാതെ എല്ലാവരും തനിക്ക് വോട്ട് ചെയ്തു. താൻ വയനാടിന്റെ മാത്രം പ്രതിനിധിയല്ല. കേരളത്തിന് മുഴുവൻ വേണ്ടി പാർലമെന്റിന് അകത്തും പുറത്തും ഒരു പോലെ പ്രവർത്തിക്കുമെന്നും വയനാട്ടിലെ ഓരോ വോട്ടറോടും കടപ്പാടുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ പര്യടനം നാളെയും മറ്റന്നാളും തുടരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here