ദു​ബാ​യ് ബ​സ് അ​പ​ക​ടം: അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ട് മ​ല​യാ​ളി

ദു​ബാ​യി​ൽ 17 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ബ​സ് അ​പ​ക​ട​ത്തി​ൽ​നി​ന്നും അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ട് മ​ല​യാ​ളി യു​വാ​വ്. നി​ധി​ൻ ലാ​ൽ​ജി എ​ന്ന ഇ​രു​പ​ത്തി​യൊ​ൻ​പ​തു​കാ​ര​നാ​ണ് അ​പ​ക​ട​ത്തി​ൽ​നി​ന്ന് അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ട​ത്. റാ​ഷി​ദി​യ മെ​ട്രോ​സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് താ​ൻ ഉ​ൾ​പ്പെ​ട്ട ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്ന് നി​ധി​ൻ പ​റ​ഞ്ഞു.

ബ​സി​ന്‍റെ വ​ല​തു​വ​ശ​ത്ത് മ​ധ്യ​ഭാ​ഗ​ത്താ​യാ​ണ് ഇ​രു​ന്ന​ത്. റാ​ഷി​ദി​യ മെ​ട്രോ​സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങാ​ൻ ത​യാ​റെ​ടു​ക്കു​മ്പോ​ൾ റോ​ഡി​ലെ ഹൈ​റ്റ് ബാ​രി​യ​റി​ൽ ബ​സ് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ബ​സി​ൽ​നി​ന്ന് കൂ​ട്ട​നി​ല​വി​ളി ഉ​യ​ർ​ന്നു. എ​ങ്ങും ര​ക്തം ഒ​ഴു​കു​ന്നു. ബ​സി​ന്‍റെ ഇ​ട​തു​വ​ശ​ത്ത് ഇ​രു​ന്ന​വ​ർ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു-​നി​ധി​ൻ പ​റ​ഞ്ഞു.

അ​പ​ക​ട​ത്തി​ൽ​നി​ന്ന് നി​ധി​ന്‍റെ മു​ഖ​ത്ത് പ​രി​ക്കേ​റ്റു. നി​സാ​ര പ​രി​ക്ക് മാ​ത്ര​മാ​ണി​ത്. എ​ന്നാ​ൽ നി​ധി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന രേ​ഖ​ക​ളെ​ല്ലാം അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ന​ഷ്ട​പ്പെ​ട്ടു. ഒ​മാ​നി​ൽ അ​വ​ധി ആ​ഘോ​ഷ​ത്തി​നു ശേ​ഷം ദു​ബാ​യി​ലേ​ക്ക് തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്നു നി​ധി​ൻ.

അ​പ​ക​ട​ത്തി​ൽ എ​ട്ട് മ​ല​യാ​ളി​ക​ളും മ​രി​ച്ചി​രു​ന്നു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം യു​എ​ഇ സ​മ​യം 5.40ന് ​ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് റോ​ഡി​ൽ റാ​ഷി​ദി​യ മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മ​രി​ച്ച​വ​രി​ൽ 12 പേ​ർ ഇ​ന്ത്യ​ക്കാ​രാ​ണ്. ഒ​മാ​നി​ലെ മ​സ്ക​റ്റി​ൽ​നി​ന്നു ദു​ബാ​യി​ലേ​ക്കു വ​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ബ​സു​ക​ൾ​ക്കും വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്കും പ്ര​വേ​ശ​ന​മി​ല്ലാ​ത്ത റോ​ഡി​ൽ ഹൈ​റ്റ് ബാ​രി​യ​റി​ൽ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ര​ണ്ടു പാ​ക് സ്വ​ദേ​ശി​ക​ളും അ​യ​ർ​ല​ൻ​ഡ്, ഒ​മാ​ൻ സ്വ​ദേ​ശി​ക​ളും മ​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ബ​സി​ന്‍റെ ഇ​ട​തു​വ​ശ​ത്തു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രാ​ണ് മ​രി​ച്ച​വ​രി​ലേ​റെ​യും. 31 പേ​രാ​ണു ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്.



‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top