ഇന്ത്യ-വിൻഡീസ് ടി ട്വന്റി മത്സരം കാര്യവട്ടത്ത് തന്നെയെന്ന് കെസിഎ

ഇന്ത്യ-വിൻഡീസ് ടി ട്വൻറി മത്സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽവെച്ചു തന്നെ നടക്കുമെന്ന് കെ.സി എ. വേദി മാറ്റുന്നതു സംബന്ധിച്ച് ചർച്ച നടന്നട്ടില്ലെന്നും കെ.സി എ ഭാരവാഹികൾ അറിയിച്ചു. മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ കേരളത്തിനു വേണ്ടി ഈ സീസണിൽ കളിക്കാനെത്തും

ഡിസംബറിൽ നടക്കുന്ന ഇന്ത്യ-വിൻഡീസ് ടി ട്വന്റി പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിനാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയായി നിശ്ചിയിച്ചിട്ടുള്ളത്. അതേ സമയം സ്റ്റേഡിയത്തിന്റെ നടത്തിപ്പവകാശം മാറുന്ന സംബന്ധിച്ച് ചില ആശങ്കകൾ ഉയർന്നിരുന്നു. മത്സരം തിരുവനന്തപുരത്തുവെച്ചു തന്നെ നടക്കും. വിഷയം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുമെന്നും കെസിഎ ഭാരവാഹികൾ അറിയിച്ചു.

മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ ഇത്തവണ കേരള ടീമിൽ അംഗമാകും. ജലജ സക്‌സേനയെ ടീമിൽ നിലനിർത്തി. ഡേവ് വാഡ് മോർ തന്നെയാകും പരിശീലകൻ. പുതിയ കെസിഎ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് സെപ്തംബർ 14 നു നടത്തുവാനും ജനറൽ ബോഡി യോഗത്തിൽ തീരുമാനമായി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top