Advertisement

‘മാമാങ്കം’ തരംഗമാകുന്നു; ട്വിറ്ററിൽ ട്രെൻഡിംഗ്

June 8, 2019
Google News 1 minute Read

അല്പം മുൻപ് പുറത്തിറങ്ങിയ മമ്മൂട്ടിച്ചിത്രം മാമാങ്കത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ട്വിറ്റർ ട്രെൻഡിംഗിൽ ഒന്നാമത്. #MamangamFirstLook എന്ന ഹാഷ് ടാഗാണ് ട്വിറ്ററിൽ ട്രെൻഡിംഗ് ആവുന്നത്. വേൾഡ് ഓഷ്യൽ ഡേ ആണ് രണ്ടാം സ്ഥാനത്ത്.

രാവിലെ 10 മണിക്ക് മമ്മൂട്ടിയുടെ ഔദ്യോഗിക പേജിലൂടെ പുറത്തു വിട്ട പോസ്റ്റർ വളരെ വേഗം തന്നെ വൈറലായിരുന്നു. മമ്മൂട്ടിയും ഉണ്ണി മുകുന്ദനും ചാവേറുകളുടെ വേഷത്തിൽ യുദ്ധപ്പുറപ്പാട് നടത്തുന്ന പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായതിനു പിന്നലെയാണ് ട്വിറ്ററിലും തരംഗമായത്.

നേരത്തെ ചിത്രത്തിലെ യുദ്ധ ചിത്രീകരണത്തിനായി തയ്യാറാക്കിയ 18 ഏക്കറോളം നീളുന്ന സെറ്റ് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇന്ത്യൻ സിനിമകൾക്കായി ഇതുവരെ ഒരുക്കിയിരിക്കുന്നതിൽ ഏറ്റവും വലിയ സെറ്റായിരുന്നു ഇത്. ചിത്രീകരണത്തിന് നാലു ലക്ഷം രൂപ ദിവസ വാടകയുള്ള ക്രെയിൻ ഉപയോഗിച്ചതും വാർത്തയായിരുന്നു.

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ പ്രൊജെക്ടുകളില്‍ ഒന്നായി അനൗണ്‍സ് ചെയ്യപ്പെട്ട സിനിമയാണ് മാമാങ്കം. എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ്. കണ്ണൂര്‍, ഒറ്റപ്പാലം, എറണാകുളം, വാഗമണ്‍ എന്നിവിടങ്ങളിലായി നാല് ഷെഡ്യൂളുകളാണ് ഇതുവരെ പൂര്‍ത്തിയായത്. പ്ലാന്‍ ചെയ്ത 120 ദിവസത്തെ ചിത്രീകരണത്തില്‍ 80 ദിവസത്തെ ഷൂട്ട് ഇതിനകം പൂര്‍ത്തിയായി. ഏകദേശം അമ്പതു കോടി രൂപയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. മമ്മൂട്ടിക്കൊപ്പം ഉണ്ണിമുകുന്ദൻ, അനു സിത്താര, നീരജ് മാധവ്, കനിഹ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.

നേരത്തെ ചിത്രത്തിൻ്റെ തിരക്കഥാകൃത്തായ സജീവ് പിള്ള നിർമ്മാതാവിനെതിരെ രംഗത്ത് വന്നത് വലിയ വിവാദമായിരുന്നു. സിനിമയില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് തന്നെ ചിലര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് സജീവ് പിള്ള വെളിപ്പെടുത്തിയിരുന്നു. തന്നെ കായികമായി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയ്ക്കും ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും അദ്ദേഹം പരാതി നല്‍കുകയും ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here