മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മീഡിയയില്‍ വന്‍ വരവേല്‍പ്പ്

മമ്മൂട്ടി നായകനായെത്തുന്ന ചരിത്ര സിനിമ മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. പോസ്റ്റര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്.
നിവിന്‍ പോളി, പൃഥ്വിരാജ് തുടങ്ങിയവരുടെ ട്വിറ്റര്‍ പേജിലും മാമാങ്കത്തിന്റെ പോസ്റ്റര്‍ ഇതിനോടകം പോസ്റ്റ് ചെയ്യപ്പെട്ടു കഴിഞ്ഞു. ചാവേറുകളുടെ ചോരപുരണ്ട ഇതിഹാസമായി മാറിയ വള്ളുവനാട്ടിലെ മാമാങ്കത്തെ ആസ്പദമാക്കി എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയെ കൂടാതെ ഉണ്ണി മുകുന്ദനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചാവേറായ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് ഉണ്ണി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
മലയാളത്തിനു പുറമേ ഹിന്ദി ,തമിഴ്, തെലുങ്ക് എന്നീഭാഷകളിലും മാമാങ്കം പുറത്തിറങ്ങും. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സെറ്റുകളാണ് മാമാങ്കത്തിനു വേണ്ടി എറണാകുളത്ത് മരടിലും നെട്ടൂരിലുമായി നിര്‍മ്മിച്ചിട്ടുള്ളത്. മരടില്‍ എട്ടേക്കര്‍ ഭൂമിയില്‍ നിര്‍മ്മിച്ച മാളികയില്‍ വെച്ചാണ് ചിത്രത്തിലെ നിര്‍ണ്ണായക രംഗങ്ങളും ഗാന രംഗവും ചിത്രീകരിച്ചിട്ടുള്ളത്.
സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്ചുതന്‍ തുടങ്ങി. വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മലയാളത്തില്‍ ഇതുവരെ ഇറങ്ങിയിട്ടുള്ളതില്‍ വെച്ച് ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് കാവ്യ ഫിലിംസ് കമ്പനിയുടെ ബാനറില്‍ പ്രവാസി മലയാളിയായ വേണു കുന്നപ്പള്ളിയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here