സെക്രട്ടറിയേറ്റിലെ വീഡിയോ കോൺഫറൻസിനിടെ സ്‌ക്രീനിൽ തെളിഞ്ഞത് പോൺ വീഡിയോ; അന്വേഷണത്തിന് ഉത്തരവിട്ടു

സെക്രട്ടറിയേറ്റിലെ വീഡിയോ കോൺഫറൻസിനിടെ സ്‌ക്രീനിൽ തെളിഞ്ഞത് പോൺ വീഡിയോ. ജയ്പൂരിലെ ഭക്ഷണ, പൊതുവിതരണ വിഭാഗത്തിന്റെ വീഡിയോ കോൺഫറന്ഡസിനിടെയാണ് സ്‌ക്രീനിൽ അശ്ലീല വീഡിയോ തെളിഞ്ഞത്.
എൻഐസി റൂമിൽ ഭക്ഷണ, പൊതുവിതരണ വിഭാഗം സെക്രട്ടറി മുഗ്ദ സിംഗിന്റെ ആഭിമുഖ്യത്തിൽ വീഡിയോ കോൺഫറൻസ് പുരോഗമിക്കുന്നതിനിടെയാണ് സ്‌ക്രീനിൽ അശ്ലീല ദൃ്യങ്ങൾ തെളിഞ്ഞത്. ഉടൻ തന്നെ എൻഐസി ഡയറക്ടറെ വിളിപ്പിക്കുകയും സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
Read Also : ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ ഈ റഷ്യൽ സുന്ദരി പിച്ചിലേക്ക് ഓടിക്കയറിയത് കാമുകന്റെ പോൺ സൈറ്റിനു പരസ്യം നൽകാൻ
സംഭവ സമയത്ത് എൻഐസിയിൽ പത്തോളം പേരുണ്ടായിരുന്നുവെന്നും സംസ്ഥാനത്തെ 33 ജില്ലകളിൽ നിന്നായുള്ള ജില്ലാ സപ്ലൈ ഓഫീസർമാർ വീഡിയോ കോൺഫറൻസിലൂടെയും പങ്കെടുക്കുന്നുണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here