‘അയല്‍ പക്കം ആദ്യം’; മോദി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് മാലിദ്വീപിലെത്തി

അയല്‍പക്കം ആദ്യം’ നയത്തിന് മൂര്‍ച്ചകൂട്ടാനുള്ള നരേന്ദ്രമോദിയുടെ നീക്കങ്ങള്‍ക്ക് മാലിദ്വീപ് സന്ദര്‍ശനത്തോടെ തുടക്കമായി. ഊഷ്മളമായ സ്വീകരണമാണ് ഒരു ദിവസത്തെ സന്ദര്‍ശത്തിന് മാലിയില്‍ എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്ക് ലഭിച്ചത്. ശ്രീലങ്കയില്‍ സ്‌ഫോടനം നടന്ന സ്ഥലങ്ങള്‍ നരേന്ദ്രമോദി നാളെ നേരിട്ട് സന്ദര്‍ശിയ്ക്കും. രണ്ട് അയല്‍ രാജ്യങ്ങളിലേയ്ക്കും ഉള്ള തന്റെ സന്ദര്‍ശനം ചരിത്രപരമാകും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടു.
സുഖത്തിലും ദുഖത്തിലും ആദ്യം ഒടിയെത്തെണ്ടത് അയല്‍കാരനാണ്. ഇത് പ്രഖ്യാപിയ്ക്കുകയാണ് രണ്ടാം ഊഴത്തിലെ ആദ്യ സന്ദര്‍ശനം മാലിയിലേയ്ക്ക് ആക്കുക വഴി നരേന്ദ്രമോദിയുടെ ലക്ഷ്യം. മറ്റൊരു അയല്‍ രാജ്യമായ പാക്കിസ്ഥാനെതിരെ ശേഷിയ്ക്കുന്ന അയല്‍ രാജ്യങ്ങളുടെ കൂട്ടായ്മ ഇങ്ങനെ ശക്തമാക്കാം. അയല്‍ പക്കം ആദ്യം നയത്തിന് സാഗര്‍ എന്നാണ് പേരിട്ടിരിയ്ക്കുന്നത്. എട്ട് വര്‍ഷത്തിന് ശേഷം മാലിയില്‍ എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്ക് വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്.
നരേന്ദ്രമോദിയും മാലി രാഷ്ട്രപതി ഇബ്രാഹിം മുഹമ്മദ് സുലിഹും ചേര്‍ന്ന് രണ്ട് സംയുക്ത പ്രതിരോധ സംരംഭങ്ങള്‍ ഉദ്ഘാടനം ചെയ്യും. മാലിയുടെ പാര്‍ലമെന്റായ പീപ്പിള്‍സ് മജ് ലിസിനെ അഭിസംബോധന ചെയ്യുന്ന മോദി വിവിധ നയതന്ത്രകരാറുകളും സമുദ്രാതിര്‍ത്ഥിത്തി പങ്കിടുന്ന രാജ്യവുമായ് ഒപ്പിടുന്നുണ്ട്. ഞായറാഴ്ച പ്രധാനമന്ത്രി ശ്രീലങ്കയില്‍ എത്തും. ഭീകരാക്രമണത്തെ നേരിട്ട ശ്രീലങ്കയ്ക്ക് ഒപ്പം അനുഭവത്തോടെ ഇന്ത്യ ഉണ്ടാകും എന്ന സന്ദേശം നല്‍കുകയാണ് സന്ദര്‍ശന ഉദ്ദേശ്യം. സ്‌ഫോടനം നടന്ന പ്രദേശങ്ങളും നരേന്ദ്രമോദി നേരില്‍ സന്ദര്‍ശിയ്ക്കും. രണ്ടാം ഊഴത്തില്‍ പ്രധാനമന്ത്രി ആയതിന് ശേഷം താന്‍ നടത്തുന്ന ദ്വിരാഷ്ട്ര സന്ദര്‍ശനം ചരിത്രപരമാകും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മാലിയിലേയ്ക്ക് തിരിയ്ക്കുന്നതിന് മുന്‍പ് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here