Advertisement

ചേർത്തലയിൽ വൃദ്ധയെ ചെറുമകൻ തല്ലിക്കൊന്നു

June 9, 2019
Google News 0 minutes Read

ചേർത്തല പട്ടണക്കാട് തനിച്ച് താമസിക്കുന്ന വ്യദ്ധയെ ചെറുമകൻ തല്ലി കൊന്നു. പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാർഡിൽ ഹരിജൻ കോളനിയിൽ 70 വയസുള്ള ശാന്തയെയാണ് ചെറുമകൻ അനന്തു അടിച്ചു കൊന്നത്. കൊല ചെയ്ത ശേഷം 21 വയസുള്ള പ്രതി പട്ടണക്കാട് പൊലീസിൽ കീഴടങ്ങിയപ്പോഴാണ്  സംഭവം പുറത്തറിയുന്നത്.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. അരൂരിൽ വിവാഹം കഴിച്ചയച്ച മകൾ ഷീല മകൻ അനന്തുവിനോടൊപ്പം രണ്ട് ദിവസം മുമ്പാണ് പട്ടണക്കാട് എത്തിയത്. ഷീല ഇന്നലെ രാവിലെ മടങ്ങിപ്പോയിരുന്നു. രാത്രി അത്താഴത്തിന് ശേഷമാണ് കൊല നടന്നത്. കാപ്പ പ്രകാരം ജയിലിൽ കഴിയുന്ന ചന്ദ്രദാസ്, ഹരിദാസ്, സുമ എന്നിവരാണ് ശാന്തയുടെ മറ്റ് മക്കൾ. ഭർത്താവ് പ്രഭാകരനും കുറച്ച് വർഷം മുമ്പ് കൊല്ലപ്പെട്ടതാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here