Advertisement

ബിഹാറിൽ മസ്തിഷ്‌ക ജ്വരം പടരുന്നു; ഒരാഴ്ചക്കിടെ മരിച്ചത് 14 കുട്ടികൾ

June 9, 2019
Google News 0 minutes Read

ബിഹാറിൽ മസ്തിഷ്‌ക ജ്വരം പടരുന്നു. മുസാഫിർ ജില്ലയിൽ മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണവുമായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട പതിനാലിലധികം കുട്ടികളാണ് ഇതുവരെ മരണപ്പെട്ടത്. ഒരാഴ്ചയ്ക്കിടെയാണ് ഈ സംഭവം.

സമാന ലക്ഷണവുമായി 38 തിലധികം കുട്ടികളാണ് ആശുപത്രിയിൽ കഴിയുന്നത്. കടുത്ത പനിയും രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞതിനെ തുടർന്നാണ് പലരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. അധികവും പതിനഞ്ച് വയസിന് താഴെയുള്ള കുട്ടികളാണ്.

ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കടുത്ത ജാഗ്രതയിലാണ്. വേനൽക്കാലത്ത് മുസഫർപുരിൽ മസ്തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്യുന്നത് സാധാരണയാണ്. രോഗം തടയുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here