ഈ രാജ്യം പാവപ്പെട്ടവരുടെയും കർഷകരുടെയും തൊഴിലാളികളുടെതുമാണ്, ബീഹാറിൽ ഒരു വോട്ട് പോലും നഷ്ടപ്പെടുത്താൻ അനുവദിക്കില്ല; രാഹുൽ ഗാന്ധി

തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മിൽ “വോട്ടുകൾ മോഷ്ടിക്കാൻ” ഗൂഢാലോചന നടത്തിയെന്ന് ആരോപണവുമായി രാഹുൽ ഗാന്ധി. ബീഹാറിൽ ഒരു വോട്ട് പോലും നഷ്ടപ്പെടുത്താൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. താൻ ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകുന്നില്ല.
വോട്ടർ അധികാർ യാത്രയുടെ മൂന്നാം ദിവസം ഭഗത് സിംഗ് ചൗക്കിൽ പ്രസംഗിക്കവേ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തിരഞ്ഞെടുപ്പ് കമ്മീഷണർമാരും ചേർന്ന് ഭരണഘടനാപരമായ വോട്ടവകാശം കവർന്നെടുക്കുന്നു എന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ഇപ്പോൾ ബീഹാറിൽ പുതിയ തന്ത്രമായ SIR ആയി വോട്ട് തട്ടാൻ എത്തിയിരിക്കുകയാണ് ബിജെപി. ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിൽ കൂട്ടുകെട്ട് ഉണ്ടാക്കി. ഒരുമിച്ച് നിങ്ങളുടെ വോട്ടുകൾ വെട്ടുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ആദ്യം വോട്ട് പോകും പിന്നീട് റേഷൻ പോകും. ഈ രാജ്യം പാവപ്പെട്ടവരുടെയും കർഷകരുടെയും തൊഴിലാളികളുടെയും ആണ്.
ഹരിയാന, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും നേതൃത്വത്തിൽ കൃത്രിമം നടന്നതായി അദ്ദേഹം ആരോപിച്ചു. മഹാരാഷ്ട്രയിൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും ഇടയിൽ ഒരു കോടി വോട്ടർമാരെ ചേർത്തുവെന്നും അദ്ദേഹം ആരോപിച്ചു. മെഷീൻ റീഡബിൾ വോട്ടർ പട്ടികയും സിസിടിവി ദൃശ്യങ്ങളും വേണമെന്ന കോൺഗ്രസിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ നിരസിച്ചതായും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
Story Highlights : Rahul gandhi against election commision bihar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here