Advertisement

കീമോ നൽകിയത് സദുദ്ദേശത്തോടെ; നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

June 9, 2019
Google News 0 minutes Read

കാൻസർ ഇല്ലാത്ത രോഗിക്ക് കിമോ നൽകിയ സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആരോഗ്യ രംഗത്തിന് ഇതൊരു അനുഭവപാഠമാണ്.മെഡിക്കൽ ബോർഡ് കൂടാതെ കീമോ തീരുമാനിക്കരുതെന്ന് നിർദ്ദേശിക്കുമെന്നും മന്ത്രി പറഞ്ഞു.

സംഭവത്തിൽ ഡോക്ടർ മനപൂർവം വീഴ്ച വരുത്തിയെന്ന് കരുതുന്നില്ല. കീമോ നൽകിയത് സദുദ്ദേശത്തോടെയാണെന്ന് മനസ്സിലാക്കുന്നു. കൂടുതൽ സൂഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതെന്ന അനുഭവ പാടം ഈ സംഭവം നൽകുന്നു. രജനിയ്ക്ക് തുടർ ചികിത്സയ്ക്കുള്ള എല്ലാ സംവിധാനവും ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

കാൻസറില്ലാത്ത യുവതിക്ക് കാൻസർ ചികിൽസയും കീമോതെറാപ്പിയും നടത്തിയ സംഭവം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ആലപ്പുഴ കുടശനാട് സ്വദേശിനിയായ രജനിക്കായിരുന്നു കാൻൻസർ ചികിത്സ നൽകിയത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു ചികിത്സ. സ്വകാര്യ ലാബിലെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യുവതിക്ക് മെഡിക്കൽ കോളെജിൽ ചികിൽസ നടത്തിയെങ്കിലും പിന്നീട് തിരുവനന്തപുരം ആർസിസിയിൽ നടത്തിയ പരിശോധനയിൽ കാൻസറില്ലെന്ന് കണ്ടെത്തുകയായിരുന്നു. യുവതിയുടെ പരാതിയിൽ ഐപിസി സെക്ഷൻ 336, 337 പ്രകാരം കേസെടുത്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here