വിജയ് സേതുപതിയും ജയറാമും ഒരുമിക്കുന്ന മാർക്കോണി മത്തായിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

തമിഴ് നടൻ വിജയ് സേതുപതി ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം മാർക്കോണി മത്തായിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിരങ്ങി. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ വിജയ് സേതുപതി തന്നെയാണ് പോസ്റ്റർ പുറത്തു വിട്ടത്. വിജയ് സേതുപതി-ജയറാം ജോഡികൾ ഒന്നിക്കുന്ന ചിത്രമെന്ന സവിശേഷതയും ചിത്രത്തിനുണ്ട്.
ജയറാമും വിജയ് സേതുപതിയും തുല്യ പ്രധാനമുളള കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ എത്തുന്നത്. തെന്നിന്ത്യൻ നടി ആത്മീയയാണ് നായികയായി എത്തുന്നത്. സത്യം ഓഡിയോസ് ആദ്യമായി നിര്‍മ്മാണ രംഗത്തേക്ക് കടന്നുവരുന്ന ചിത്രം കൂടിയാണ് മാർക്കോനി മത്തായി. സിദ്ധാര്‍ത്ഥ് ശിവ, അജു വര്‍ഗ്ഗീസ്, സുധീര്‍ കരമന, കലാഭവന്‍ പ്രജോദ്, ജോയി മാത്യു, ടിനി ടോം, മരേന്‍, അനീഷ്, പ്രേം പ്രകാശ്, ആല്‍ഫി, ഇടവേള ബാബു, മുകുന്ദന്‍, ദേവി അജിത്ത്, റീന ബഷീര്‍, മല്ലിക സുകുമാരന്‍, ലക്ഷ്മി പ്രിയ, ശോഭ സിംഗ്, അലാര്‍ക്കലി തുടങ്ങിയ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
സാജന്‍ കളത്തില്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുമെഴുതുന്നത് സനില്‍ കളത്തില്‍, റെജീഷ് മിഥില എന്നിവര്‍ ചേര്‍ന്നാണ്. കണ്മണി രാജയാണ് ചിത്രത്തിന്റെ തമിഴ് ഡയലോഗുകള്‍ ചെയ്യുന്നത്. അനില്‍ പനച്ചൂരാന്‍, ബി.കെ ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം പകരുന്നു. ചിത്രത്തിന്റെ കലാസംവിധാനം സാലു കെ. ജോര്‍ജ്ജ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here