Advertisement

സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുന്നു; മത്സ്യ തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

June 9, 2019
Google News 1 minute Read

സംസ്ഥാനത്ത് കാലവർഷം ഇന്ന് മുതൽ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എന്നാൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച റെഡ് അലർട്ട് പിൻവലിച്ചിട്ടുണ്ട്. നാളെ മുതൽ ബുധനാഴ്ച വരെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.

പതിവിലും ഒരാഴ്ച വൈകിയാണ് ഇക്കുറി കാലാവർഷമെത്തിയതെങ്കിലും ഇന്ന് മുതൽ സംസ്ഥാനത്ത് മഴ ശക്തിപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിശക്തമായ മഴയ്ക്കുള്ള സാധ്യത മങ്ങിയ സാഹചര്യത്തിൽ നേരത്തെ സംസ്ഥാനത്തെ നാല് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചിട്ടുണ്ട്. അതേസമയം, നാളെ എറണാകുളം, മലപ്പുറം ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലും ബുധനാഴച എറണാകുളം, കോഴിക്കോട് ജില്ലകളിലും ‘ഓറഞ്ച്’ അലേർട്ട് പ്രഖ്യാപിച്ചു.

11 ജില്ലകളിൽ പ്രഖ്യാപിച്ച യെല്ലോ അലർട്ട് ഇന്ന് കൂടി തുടരും. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ ആരംഭിക്കുവാനുമുള്ള നിർദ്ദേശവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകി. മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here