Advertisement

കാലവർഷം അരികെ; വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

2 hours ago
Google News 2 minutes Read

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരാനാൻ സാധ്യത. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട് ആണ്.

രണ്ടുദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിൽ പ്രവേശിക്കാനാണ് സാധ്യത. തെക്കൻ കർണാടകയ്ക്ക് മുകളിലായി നിലവിലുള്ള ചക്രവാതചുഴി ന്യൂനമർദ്ദമായി രൂപപ്പെടും എന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.

ചക്രവാത ചുഴിയും അതിനൊപ്പം അനുഭവപ്പെടുന്ന കള്ളക്കടൽ പ്രതിഭാസവും ശക്തമായ തിരമാലകളും കാരണം തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മറ്റന്നാൾവരെ മീൻപിടിത്തത്തിന് വിലക്കുണ്ട്.

Story Highlights : Monsoon’s Arrival in Kerala, Alerts Issued in Several Districts

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here