Advertisement

കോൺഗ്രസിൽ പിന്നിൽ നിന്ന് കുത്തിയവരുണ്ട്. വട്ടിയൂർക്കാവ് സീറ്റ് കിട്ടിയാൽ മത്സരിക്കുമെന്നും പത്മജ വേണുഗോപാൽ

June 9, 2019
Google News 1 minute Read

കോൺഗ്രസിൽ തന്നെ പിന്നിൽ നിന്ന് കുത്തിയവരുണ്ടെന്ന് പത്മജ വേണുഗോപാൽ. വിശ്വസിച്ചിട്ടും കൈ തരാത്തവർ ഐ ഗ്രൂപ്പിൽ  ഉണ്ട്.  നേതാക്കളെ മണിയടിച്ച് നിന്ന് ശീലമില്ലെന്നും  ഉപതെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് സീറ്റ് കിട്ടിയാൽ മത്സരിക്കുമെന്നും പത്മജ വേണുഗോപാൽ വ്യക്തമാക്കി. ട്വന്റി ഫോറിന്റെ ‘360’ യിൽ സംസാരിക്കുകയായിരുന്നു പത്മജ വേണുഗോപാൽ. വട്ടിയൂർക്കാവ് സീറ്റിനെക്കുറിച്ച് ആലോചനകളോ സൂചനകളോ ഇതുവരെയില്ല. സ്ഥാനമോഹികളെ ശത്രുക്കളാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പത്മജ വേണുഗോപാൽ വ്യക്തമാക്കി.

ദേശീയ തലത്തിൽ കോൺഗ്രസിനുണ്ടായ തോൽവിയിൽ ഉത്തരവാദിത്വം കെ.സി വേണുഗോപാലിന് മാത്രമല്ല. കേന്ദ്രത്തിൽ മറ്റു പല നേതാക്കളുമുണ്ട്. കെ സി വേണുഗോപാൽ കേന്ദ്രീകരിച്ചത് വയനാട്ടിലാണെന്നും പത്മജ പറഞ്ഞു. യുവാക്കൾ ബിജെപിയിലേക്ക് പോകുന്നത് എന്തുകൊണ്ടാണെന്ന് പഠിക്കണമെന്നും  പത്മജ വേണുഗോപാൽ ട്വന്റി ഫോറിന്റെ ‘360’ യിൽ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here