Advertisement

ചാലക്കുടിയിലെ അനാഥാലയത്തിൽ ആദിവാസി കുട്ടികൾക്ക് മർദ്ദനം; ആറ് കുട്ടികൾ ഇറങ്ങിയോടി

June 9, 2019
3 minutes Read

ചാലക്കുടിയിലെ അനാഥാലയത്തിൽ ആദിവാസി കുട്ടികൾക്ക് നേരെ മുതിർന്ന കുട്ടികളുടെ മർദ്ദനം. മേലൂർ പൂലാനി മരിയപാലന സെന്ററിന് കീഴിലെ ഓർഫനേജിലാണ് സംഭവം. ഭയന്നോടിയ ആറ് കുട്ടികളെയാണ് പുലർച്ചെ സ്ഥാപനത്തിന് പുറത്ത് ദൂരെയുള്ള ബസ് സ്റ്റോപ്പിൽ കണ്ടെത്തിയത്. കുട്ടികളെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൊരട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ന് പുലർച്ചെ 5 മണിയോടെയാണ് ആറ് ആദിവാസി കുട്ടികളെ തൃശൂർ പൂലാനി പ്രദേശത്തെ ബസ് സ്റ്റോപ്പിൽ കണ്ടെത്തിയത്. പ്രഭാത സവാരിക്കിറങ്ങിയ ഹെൽത്ത് ഇൻസ്‌പെക്ടർ കുട്ടികളെ കണ്ടതോടെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ വീട്ടിലേക്ക് തിരിച്ചു പോകാൻ ആവശ്യപ്പെട്ട് മുതിർന്ന കുട്ടികൾ പ്ലേറ്റ് കൊണ്ട് തലക്കടിച്ചുവെന്നാണ് പുറത്തെത്തിയ കുട്ടികൾ പറയുന്നത്.

പുറത്തുകടന്ന കുട്ടികളെല്ലാം എട്ട് വയസ്സിനു താഴെയുള്ളവരാണ്. ആർക്കും ഗുരുതര പരിക്കുകൾ ഒന്നും തന്നെ പ്രാഥമിക പരിശോധനകളിൽ കണ്ടെത്തിയിട്ടില്ല. ആദിവാസി മേഖലകളിലെ കുട്ടികളുടെ പഠനത്തിന് സർക്കാർ സംവിധങ്ങൾ ഉണ്ടായിട്ടും എങ്ങനെ കുട്ടികൾ സ്വകാര്യ സ്ഥാപനത്തിൽ എത്തി എന്ന് അന്വേഷിക്കണമെന്ന് എംഎൽഎബി ഡി ദേവസ്യ ആവശ്യപ്പെട്ടു. എന്നാൽ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് മർദ്ദനങ്ങൾ ഉണ്ടായിട്ടില്ലെന്നും കുട്ടികൾ ഭക്ഷണം കഴിക്കുന്ന പാത്രത്തിലെ വെള്ളം കളഞ്ഞപ്പോൾ തട്ടിപോയതാണ് സംഭവമെന്നുമാണ് സ്ഥാപനത്തിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കൊരട്ടി പൊലീസ് മരിയ പാലന സെന്റർ പ്രവത്തിക്കുന്നത് സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാപനം അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്നും അടച്ചു പൂട്ടണമെന്നും ആവശ്യപ്പെട്ട് മരിയപാലന ഓർഫനേജിലേക്ക് വിവിധ സംഘടനകൾ മാർച്ച് നടത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top